IndiaLatest

കാലിടറി വീഴാൻ പോയ സ്റ്റാലിനെ താങ്ങി പ്രധാനമന്ത്രി

“Manju”

കാലിടറി വീഴാൻ പോയ സ്റ്റാലിനെ താങ്ങി പ്രധാനമന്ത്രി മോദി; വിഡിയോ വൈറൽ– MK  Stalin | PM Narendra Modi | Malayalam news | Manorama News
ചെന്നൈ∙ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനെ വീഴാതെ താങ്ങുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിഡിയോ വൈറലാകുന്നു. സ്റ്റാലിന്റെ ഇടതു കയ്യിൽ പിടിച്ച് നടക്കുകയായിരുന്ന പ്രധാനമന്ത്രി, അദ്ദേഹത്തിന്റെ കാലിടറിയപ്പോൾ താങ്ങിനിർത്തുകയായിരുന്നു. ചെന്നൈ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന ആറാമത് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന്റെ ഉദ്ഘാടന വേദിയിലേക്ക് നടക്കുന്നതനിടെ ഉണ്ടായ സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്.
സ്റ്റാലിനും പ്രധാനമന്ത്രി മോദിയും സംസാരിച്ചുകൊണ്ട് ഒരുമിച്ച് നടക്കുന്നതാണ് വിഡിയോയിൽ കാണുന്നത്. തൊട്ടുപിന്നിലായി കായിക മന്ത്രി ഉദയനിധി സ്റ്റാലിനുമുണ്ട്. പെട്ടെന്ന് സ്റ്റാലിന്റെ കാൽ വഴുതി വീഴാൻ പോയപ്പോൾ പ്രധാനമന്ത്രി കയ്യിൽ താങ്ങി പിടിക്കുകയായിരുന്നു. തുടർന്ന് ഇരുവരും പരിപാടി നടക്കുന്ന വേദിയിലേക്ക് നടന്നു നീങ്ങി. കേരള സന്ദർശനത്തിനിടെ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി മോദിയും കേരള മുഖ്യമന്ത്രി പിണറായി വിജയനും ഇരുകൈകളും ചേർത്തുപിടിച്ച് സൗഹൃദം പങ്കിടുന്നതിന്റെ ചിത്രവും ഇത്തരത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2036ലെ ഒളിംപിക്സിന് ആതിഥേയത്വം വഹിക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുകയാണെന്നും ഖേലോ ഇന്ത്യ പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഇതുവഴി ഇന്ത്യയെ രാജ്യാന്തര കായിക കേന്ദ്രമാക്കി മാറ്റാനും രാജ്യാന്തര തലത്തിലെ നിരവധി കായിക പ്രതിഭകളുമായി ഇടപഴകാനും അവസരമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. യുപിഎ സർക്കാരിന്റെ സമയത്തുണ്ടായിരുന്ന കായിക മേഖലയുമായി ബന്ധപ്പെട്ട അഴിമതികളും മറ്റും പത്തു വർഷം കൊണ്ട് ബിജെപി സർക്കാർ ഇല്ലാതാക്കിയെന്നും മോദി അറിയിച്ചു. അതേസമയം തമിഴ്നാടിന്റെ രാജ്യത്തിന്റെ കായിക തലസ്ഥാനമാക്കി മാറ്റുക എന്നതാണ് ഡിഎംകെ സർക്കാർ ലക്ഷ്യംവയ്ക്കുന്നതെന്ന് സ്റ്റാലിൻ അറിയിച്ചു.

Related Articles

Back to top button