IndiaLatest

ദാല്‍ തടാകത്തില്‍ ഒഴുകുന്നൊരു കൂറ്റൻ ദേശീയപതാക

“Manju”

ശ്രീനഗർ രാജ്യം 75-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചപ്പോള്‍ വ്യത്യസ്ത മാതൃകയിലാണ് ശ്രീനഗറിലെ ഹൗസ്ബോട്ടുടമകള്‍ ആദരവൊരുക്കിയത്. ദാല്‍ തടാകത്തില്‍ ത്രിവർണപതാകയുടെ മാതൃകയില്‍ 130 ബോട്ടുകള്‍ അണിനിരത്തിയാണ് അവർ റിപ്പബ്ലിക് ദിനാഘോഷം കൊഴുപ്പിച്ചത്. ടൈംസ് നൗവാണ് വാർത്തയും വീ‍ഡിയോയും പങ്കുവച്ചത്.

പ്രാദേശിക ഭരണകൂടമാണ് ഇതിന്റെ ഒരു വീഡ‍ിയോ പുറത്തുവിട്ടത്. ജില്ല കേന്ദ്രങ്ങളിലെല്ലാം റിപ്പബ്ലിക് ദിനാഘോഷ പരിപാടികളും സംഘടിപ്പിച്ചിരുന്നു. ലാല്‍ ചൗക്കിലും ജമ്മുകശ്മീരിലും ആഘോഷങ്ങളുടെ തത്സമയ സംപ്രേഷണവുമുണ്ടായിരുന്നു. ടൈംസ് ആഘോഷങ്ങള്‍ക്ക് രാജ്യത്തിന്റെ അതിഥിയായി എത്തിയത് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണായിരുന്നു. വലിയൊരു സ്വീകരണമാണ് പ്രസിഡന്റിന് ഒരുക്കിയിരുന്നത്. കർത്തവ്യപഥിലെ ചടങ്ങുകള്‍ പ്രധാനമന്ത്രിക്കും ഇന്ത്യൻ പ്രസിഡന്റിനൊപ്പം വീക്ഷിച്ച അദ്ദേഹം ഇതിന്റെ സന്തോഷവും സമൂഹമാദ്ധ്യമങ്ങളില്‍ പ്രകടിപ്പിച്ചിരുന്നു. 13,000
ക്ഷണിക്കപ്പെട്ട അതിഥികളാണ് പരേഡ് കാണാനെത്തിയത്.

Related Articles

Back to top button