KeralaLatest

വേനൽ ചൂടിനൊപ്പം ഇനി പരീക്ഷാ ചൂടും

“Manju”

 

തിരുവനന്തപുരം : സംസ്ഥാനത്ത് വേനല്‍ കനക്കുകയാണ്.  അതേസമയം പരീക്ഷയുടെ ചൂടും ഇനിയുള്ള ദിവസങ്ങളിലെ അന്തരീക്ഷത്തെ ചൂടുപിടിപ്പിക്കും.  ഉഷ്ണഹയർ സെക്കൻഡറി,വൊക്കേഷണല്‍ ഹയർ സെക്കൻഡറി പരീക്ഷകള്‍ ഇന്ന് തുടങ്ങും. ഹയർസെക്കൻഡറിയില്‍ 2017 പരീക്ഷ കേന്ദ്രങ്ങളിലായി 8,53,000 വിദ്യാർഥികള്‍ പരീക്ഷ എഴുതും.
വിഎച്ച്‌ എസ് ഇയില്‍ 57, 707 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുക. ഗള്‍ഫിലും ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിലും പരീക്ഷ കേന്ദ്രങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇന്ന് മുതല്‍ 26 വരെ 9 ദിവസങ്ങളിലായാണ് പരീക്ഷ. ഉത്തരപ്പേപ്പർ അച്ചടി പ്രതിസന്ധി ഇതിനോടകം പരിഹരിച്ചു. വിദ്യാർത്ഥികള്‍ക്ക് ആവശ്യമായ മെയിൻ ഷീറ്റ്, അഡീഷണല്‍ ഷീറ്റ് എന്നിവ സ്‌കൂളുകളില്‍ പരീക്ഷാ ഭവന്റെ നേതൃത്വത്തില്‍ വിതരണം പൂർത്തിയായി.

Related Articles

Back to top button