KeralaLatest

ഗുരുകാന്തിയിലെ കുരുന്നുകള്‍ക്കായി ‘ഗുരുഗീത’ മത്സരം നടത്തി

“Manju”

പോത്തന്‍കോട്: ശാന്തിഗിരി ഗുരുകാന്തിയിലെ കുരുന്നുകള്‍ക്കായി ഗുരുഗീതത്തിലെ ആദ്യത്തെ പത്തുശ്ലോകം മത്സരം നടത്തി. വിവിധ ഗ്രൂപ്പുകളായാണ് മത്സരം സംഘടിപ്പിച്ചത്.

പരിസര ശുചീകരണം, ഗുരുവാണി, ഗുരുഗീത, സങ്കല്‍പം എന്നിവയ്ക്ക് ശേഷമാണ് മത്സരം നടത്തിയത്. അധ്യാപികമാരായ സുഹാസിനി ഡി, ഗിരിജാ വിജയന്‍, കൃപ ലക്ഷ്മി, പ്രശാന്ത് എന്നിവര്‍ നേതൃത്വം നല്‍കി.

തുടര്‍ന്ന് കുട്ടികള്‍ക്കായി വിക്രമാദിത്യ മഹാരാജാവിന്റെ പ്രധാന പണ്ഡിത ശ്രേഷ്ഠനായ വരരുചിയെ കുറിച്ചും പറയി പെറ്റ പന്തിരുകുലത്തെ കുറിച്ചും പ്രകാശന്‍ ടി വിശദീകരിച്ചു.

ഉച്ചയ്ക്ക് ശേഷം വിവിധ കലാകായിക മത്സരങ്ങള്‍ നടന്നു. വൈകുന്നേരം നാലുമണിമുതല്‍ മുതിര്‍ന്ന കുട്ടികള്‍ക്കായി ഫുട്‌ബോള്‍ പരിശീലനവും നടന്നു.

 

Related Articles

Back to top button