മഞ്ചേശ്വരത്ത് ബി.എസ്.പി സ്ഥാനാര്‍ത്ഥി പത്രിക പിന്‍വലിച്ചു. കെ.സുരേന്ദ്രന്റെ അപരന് കെ.സുന്ദരയാണ് പത്രിക പിന്‍വലിച്ചത്. 2016ല്‍ കെ.സുരേന്ദ്രനെതിരെ അപരനായി മത്സരിച്ച കെ.സുന്ദര 467 വോട്ടുകള്‍ നേടിയിരുന്നു. ഇത് കെ. സുരേന്ദ്രന്റെ പരാജയത്തില്‍ നിര്‍ണ്ണായകമായി. വെറും 89 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കെ. സുരേന്ദ്രന് മുസ്ലീം ലീഗിന്റെ പി.ബി അബ്ദുള്‍ റസാഖിനോട് പരാജയപ്പെട്ടത്.ഇനി ബി.ജെ.പിക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ശബരിമല സമര നായകനായ സുരേന്ദ്രനെതിരെ ഇനി മത്സരിക്കില്ലെന്നും പത്രിക പിന്‍വലിച്ച ശേഷം കെ.സുന്ദര വ്യക്തമാക്കി. 2016 ല്‍ കെ.സുന്ദരയ്ക്ക് ലഭിച്ച 467 വോട്ടുകളാണ് സുരേന്ദ്രനെ പരാജയപ്പെടുത്തിയതെന്നായിരുന്നു ബിജെപിയുടെ വിലയിരുത്തല്‍.പേരിലെ സാമ്യത പോലും അനുകൂലമായി വന്നതോടെയാണ് ഐസ്ക്രീം ചിഹ്നത്തില്‍ മത്സരിച്ച കെ.സുന്ദര 467 വോട്ടുകള്‍ നേടിയത്.
Related Articles
ഒരു കുടുംബത്തില്‍ നിന്ന് ഒരു വിദ്യാര്‍ത്ഥിക്ക് എല്‍ഐസി സുവര്‍ണജൂബിലി സ്കോളര്‍ഷിപ്പ്
December 17, 2022 10:35 AM
Swachh Survekshan 2020: US thanks India for felicitating US Agency for International Development
August 21, 2020 8:08 AM
Check Also
Close
-
ആധാര്‍ നമ്പര്‍ തൊഴില്‍ കാര്‍ഡുമായി ബന്ധിപ്പിക്കണംMarch 21, 2024 12:34 PM