ചണ്ഡിഗഡ്: കൃഷ്ണമൃഗത്തെ വേട്ടയാടിയ സംഭവത്തില്‍ ഒരു പാഠം പഠിപ്പിക്കുന്നതിനായി 2018ല്‍ ബോളിവുഡ് താരം സല്മാന് ഖാനെ വധിക്കാന്‍ പദ്ധതിയിട്ടിരുന്നതായി ഗുണ്ടാനേതാവ് ലോറന്‍സ് ബിഷ്ണോയ്. പഞ്ചാബി ഗായകന് സിദ്ദു മൂസെ വാലയെ വധിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണസംഘം ചോദ്യം ചെയ്തപ്പോഴാണ് ബിഷ്ണോയ് ഇക്കാര്യം വെളിപ്പെടുത്തിയത്. സല്മാന് ഖാനെ കൊലപ്പെടുത്താനായി ഗുണ്ടാസംഘാംഗം സമ്പത്ത് നെഹ്റയെ മുംബൈയിലേക്ക് അയച്ചു. ഇയാളുടെ കൈയില്‍ ഒരു പിസ്റ്റള്‍ മാത്രമാണുണ്ടായിരുന്നത്. അകലെനിന്നു വെടിവയ്ക്കുന്നതിനുള്ള ആയുധം ഇല്ലായിരുന്നു. ഇതോടെ 4 ലക്ഷം രൂപ മുടക്കി ഒരു പ്രത്യേക റൈഫിള്‍ വാങ്ങാന്‍ തീരുമാനിച്ചു. എന്നാല്‍, ഓര്‍ഡര്‍ ലഭിച്ചയാളില്‍നിന്ന് പോലീസ് ഈ റൈഫിള്‍ പിടിച്ചെടുത്തതോടെ വധശ്രമനീക്കം പാളിയുതായും ലോറന്‍സ് ബിഷ്ണോയ് പറഞ്ഞു
Related Articles
കളഞ്ഞുകിട്ടിയ വിലപിടിപ്പുള്ള ബാഗ്’ തിരിച്ചേല്‍പ്പിച്ചു; ഇന്ത്യക്കാരനെ ആദരിച്ച് ദുബായ് പൊലീസ്
September 13, 2020 5:19 PM
വീണ്ടും ദുരഭിമാനക്കൊല; പ്രണയിച്ച് വിവാഹം കഴിച്ചതിന് ദളിത് യുവാവിനെ ഭാര്യവീട്ടുകാര്‍ വെട്ടിക്കൊന്നു
January 2, 2021 10:25 AM
Check Also
Close
-
വര്‍ക്ക് വിസകള്‍ പുതുക്കാന്‍ ഒമാന്‍January 27, 2022 4:36 PM