ദില്ലി: ശ്രീനഗറില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടലില്‍ വെടിയേറ്റ് ചികിത്സയിലായിരുന്ന പൊലീസുകാരന് വീരമൃത്യു. ഇന്നലെ രാത്രിയില്‍ നടന്ന ഏറ്റമുട്ടലിലാണ് കോണ്‍സ്റ്റബിള്‍ സര്‍ഫറാസ് അഹമ്മദിന് വെടിയേറ്റത്. ഇദ്ദേഹത്തെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ശ്രീനഗറിലെ നൗഹട്ട മേഖലയിലാണ് ഭീകരാക്രമണം നടന്നത്. ഏറ്റുമുട്ടലില്‍ ഒരു ഭീകരന് വെടിയേറ്റതായും റിപ്പോര്‍ട്ടുണ്ട്. ശ്രീനഗറില്‍ കഴിഞ്ഞ ദിവസം സുരക്ഷ സേനയ്ക്ക് നേരെയുണ്ടായ ഗ്രേനേഡ് ആക്രമണത്തില്‍ സിആര്‍പിഎഫ് ജവാന് ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് പരിക്കേറ്റിരുന്നു.
Related Articles
ഇന്ത്യയില്‍ കോവിഡ് വാക്സിന് വിതരണം ജനുവരിയില്‍
December 21, 2020 9:51 AM
Check Also
Close
-
ഏകീകൃത സിവില്‍ കോഡ് ; കരട് ഉത്തരാഖണ്ഡ് മന്ത്രിസഭ അംഗീകരിച്ചുFebruary 5, 2024 12:01 PM