AlappuzhaLatest

ജന്മഗൃഹത്തില്‍‍‍‍ കൊയ്ത്തുത്സവം മന്ത്രി ഉദ്ഘാടനം ചെയ്തു

മന്ത്രി കൊയ്തു, എം.എല്‍.എ. കറ്റ ചുമന്നു

“Manju”

ആലപ്പുഴ: ശാന്തിഗിരി ആശ്രമം ചന്ദിരൂര്‍ ബ്രാഞ്ചില്‍ ഇന്ന് കൊയ്ത്തു് ഉത്സവം മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു. കൃഷി അന്യം നിന്ന് പോകുന്ന ഇന്നത്തെ കാലഘട്ടത്തില്‍ മറ്റ് എല്ലാ മേഖലയിലും പ്രവര്‍ത്തിക്കുന്നതുപോലെ കൃഷിമേഖലയിലും ശാന്തിഗിരി പ്രവര്‍ത്തിക്കുന്നത് അഭിനന്ദനാര്‍ഹമാണെന്ന് മന്ത്രി പറഞ്ഞു. നവജ്യോതി ശ്രീകരുണാകരഗുരുവിന്റെ ജന്മ സ്ഥലമായ ചന്ദിരൂരെ അഞ്ചടിപ്പാടത്ത് പൊക്കാളി നെല്ല് കൃഷി ചെയ്യുന്നു. ഈ അരിയുടെ പേരും പൊക്കാളിയെന്നാണ്,ചോറും പൊക്കാളിയാണ്, നെല്ലും പൊക്കാളിയെന്നാണ് അറിയപ്പെടുന്നത്. നല്ല ഗുണമേന്മയും ശക്തിയുമുള്ള നെല്ലിനമാണ്. കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് ശാന്തിഗിരി ആശ്രമത്തിലെ സന്യാസിമാരും പ്രവര്‍ത്തകരും കാണിക്കുന്ന ഈ കൂട്ടായ്മയും ഉത്സാഹവും നമ്മുടെ ഇന്നത്തെ ഉപഭോഗസംസ്കാരത്തിന്റെ ഇടയിലും കാര്‍ഷിക സംസ്കാരം നശിച്ചിട്ടില്ല എന്നതിന്റെ തെളിവാണെന്നും മന്ത്രി പറഞ്ഞു. അരൂര്‍ നിയോജക മണ്ഡലം എം.എല്‍.. ദലീമ ജോജോ അധ്യക്ഷയായിരുന്നു. എം.എല്‍.. കറ്റ ചുമന്ന് നടന്നത് ഏറെ ശ്രദ്ധേയമായി. ശാന്തിഗിരി ആശ്രമം ചന്ദിരൂര്‍ ബ്രാഞ്ച് ഇന്‍ചാര്‍ജ് സ്വാമി ഭക്തദത്തൻ ജ്ഞാനതപസ്വി, മറ്റ് ആശ്രമം ചുമതലക്കാര്‍ ഗുരുഭക്തര്‍ എന്നിവരും നാട്ടുകാരും സന്നിഹിതരായിരുന്നു.

ജന്മഗൃഹത്തില്‍‍‍‍ കൊയ്ത്തുത്സവം മന്ത്രി പി. പ്രസാദ്  കൊയ്ത് ഉദ്ഘാടനം ചെയ്ത്, കറ്റ. എം.എല്‍.എ. ദലീമ ജോജോയ്ക്ക് കൈമാറുന്നു.

 

Related Articles

Back to top button