IndiaLatest

പൂര്‍ണിമാ ദേവിക്ക് യു.എന്‍.പരിസ്ഥിതി പുരസ്‌കാരം

“Manju”

ഇന്ത്യന്‍ വന്യജീവി ശാസ്ത്രജ്ഞ ഡോ. പൂര്‍ണിമാദേവി ബര്‍മന് ഐക്യരാഷ്ട്രസഭയുടെ പരമോന്നത പാരിസ്ഥിതിക ബഹുമതിയായ ചാമ്പ്യന്‍സ് ഓഫ് ദി എര്‍ത്ത് പുരസ്കാരം നല്‍കി ആദരിച്ചു. ആവാസ വ്യവസ്ഥയുടെ അപചയത്തെ ചെറുക്കാനുള്ള ശ്രമങ്ങള്‍ക്കാണ് പുരസ്കാരം ലഭിച്ചത്.

കൊറ്റികളിലെ ഏറ്റവും വലിയ ഇനമായ വയല്‍നായ്ക്കനെ (ഗ്രേറ്റര്‍ അഡ്ജുറ്റന്‍റ് സ്റ്റോര്‍ക്ക്) വംശനാശത്തില്‍ നിന്ന് സംരക്ഷിക്കാന്‍ ‘ഹര്‍ഗില ആര്‍മി’ എന്ന വനിതാ പരിസ്ഥിതി സംരക്ഷണ പ്രസ്ഥാനത്തിന് തുടക്കമിട്ടത് പൂര്‍ണിമയാണ്. ഇന്ന് 10,000 സ്ത്രീകളാണ് ഈ പ്രസ്ഥാനത്തിലുള്ളത്.

മനുഷ്യവന്യജീവി സംഘര്‍ഷത്തെ അതിജീവിച്ച്‌ ഇരുകൂട്ടര്‍ക്കും നേട്ടമുണ്ടാക്കാനുള്ള ശ്രമമാണ് പൂര്‍ണിമയുടെ പ്രവര്‍ത്തനമെന്ന്, യുഎന്‍ എന്‍വയോണ്‍മെന്റല്‍ പ്രോഗ്രാം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഇങ്കര്‍ ആന്‍ഡേഴ്സണ്‍ പറഞ്ഞു. അഞ്ച് പേര്‍ക്ക് ഈ വര്‍ഷത്തെ ചാമ്പ്യന്‍സ് ഓഫ് ദി എര്‍ത്ത് അവാര്‍ഡ് ലഭിച്ചു.

Related Articles

Back to top button