InternationalLatest
ഇന്ത്യയ്ക്ക് പിന്തുണയുമായി ലോകരാജ്യങ്ങള്‍
താവാംഗ് സംഘര്‍ഷത്തില്‍ യുഎസ് അടക്കം ഇന്ത്യയെ പിന്തുണച്ച് രംഗത്ത്. അതിര്‍ത്തി സംഘര്‍ഷത്തിനിടയില്‍ സ്ഥിതിഗതികള്‍ നിയന്ത്രിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ പൂര്‍ണ്ണമായി പിന്തുണയ്ക്കുമെന്ന് പെന്റഗണ്‍ പ്രസ് സെക്രട്ടറി പാട്രിക് റൈഡര്‍ പറഞ്ഞത്. “ഞങ്ങളുടെ പങ്കാളികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള തങ്ങളുടെ പ്രതിബദ്ധതയില്‍ ഞങ്ങള്‍ ഉറച്ചുനില്‍ക്കും. സ്ഥിതിഗതികള്‍ നിയന്ത്രിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ തങ്ങള്‍ പൂര്‍ണ്ണമായി പിന്തുണയ്ക്കുന്നുവെന്നും പാട്രിക് പറഞ്ഞു. ചൈന-ഇന്ത്യ അതിര്‍ത്തിയിലെ സ്ഥിതി മൊത്തത്തില്‍ സുസ്ഥിരമാണെന്നും നയതന്ത്ര, സൈനിക മാര്‍ഗങ്ങളിലൂടെ അതിര്‍ത്തി പ്രശ്നത്തില്‍ ഇരുപക്ഷവും തടസ്സമില്ലാത്ത സംഭാഷണം നടത്തിയെന്നും വാങ് വെന്‍ബിനും പറഞ്ഞിരുന്നു