InternationalKeralaLatest
കരിപ്പൂരില്‍ നിന്ന് മലേഷ്യയിലേക്ക് 5982 രൂപയ്ക്ക് പറക്കാം
കോഴിക്കോട്: കരിപ്പൂരിലില് നിന്ന് മലേഷ്യയിലെ ക്വാലാലംപൂരിലേക്കുള്ള എയര്‍ ഏഷ്യ വിമാനം ഓഗസ്റ്റ് രണ്ടിന് ആദ്യ സര്‍വീസ് തുടങ്ങും. ഓഗസ്റ്റ് ഒന്നിന് രാത്രി ക്വാലാലംപൂരില്‍ നിന്ന് പുറപ്പെടുന്ന വിമാനം 11.25 ന് കരിപ്പൂരിലെത്തും. പുലര്‍ച്ചെ 12.10 ന് കരിപ്പൂരില്‍ നിന്ന് പുറപ്പെട്ട് രാവിലെ ഏഴിന് ക്വാലാലംപൂരില്‍ എത്തും.
ആദ്യസര്‍വീസില്‍ ക്വാലാലംപൂരില്‍ നിന്ന് കരിപ്പൂരിലേക്കുള്ള ടിക്കറ്റിന്5481 രൂപയും തിരികെയുള്ള ടിക്കറ്റിന് 5982 രൂപയുമാണ്. ബുക്കിങ് ഏജന്‍സികള്‍ നിരക്കില്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
എയര്‍ ഏഷ്യയ്ക്ക് ആഴ്ചയില്‍ മൂന്ന് സര്‍വീസുകള്‍ ഉണ്ടാവും. ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ കരിപ്പൂരില്‍ നിന്നും ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ ക്വാലാലംപൂരില്‍ നിന്നുമ