സിന്ധുമോൾ. ആർ
തിരുവനന്തപുരം: ഭാരത് ബയോടെക്കിന്റെ കൊവാക്സീന് സംസ്ഥാനത്ത് ഇന്നെത്തും. ഇന്ന് കേരളത്തില്‍ 37000 ഡോസ് കോവാക്സിന് എത്തും. എന്നാല്‍ കൊവാക്സീന് തല്ക്കാലം വിതരണം ചെയ്യേണ്ടെന്നാണ് സംസഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഭാരത് ബയോടെക്കില്‍ നിന്നുളള വാക്സിന് ഹൈദരാബാദില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിക്കുന്നത് കേന്ദ്രം തീരുമാനിച്ചതനുസരിച്ചാണ്. കോവിഷീല്‍ഡ് തന്നെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നല്കാന് കഴിയുമെന്ന പ്രതീക്ഷയിലാണ് കേരള സര്‍ക്കാര്‍. ഇതുവരെ സംസ്ഥാനത്തിന് 7,94000 ഡോസ് കൊവിഷീല്‍ഡ് വാക്സീനാണ് അനുവദിച്ചിരിക്കുന്നത്.
ഭാരത് ബയോടെക്കിന്റെ കൊവാക്സീന് വിമാനമാര്‍ഗം ആണ് കേരളത്തില്‍ എത്തിക്കുന്നത്.ഈ വാക്സിനും 2 ഡിഗ്രി മുതല്‍ 8 ഡിഗ്രി സെല്‍ഷ്യസ് വരെ ഊഷ്മാവിലാണ് സൂക്ഷിക്കേണ്ടത്. വാക്സിന് തിരുവനന്തപുരം മേഖല വാക്സിന് സെന്ററില്‍ സൂക്ഷിക്കും.പരീക്ഷണം പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ ആണ് കൊവാക്സീന് ഇപ്പോള്‍ വിതരണം ചെയ്യേണ്ടതില്ലെന്ന് ആരോഗ്യവകുപ്പ് തീരുമാനിച്ചത്