InternationalLatest

ചൈനീസ് വളത്തിന് വിലക്കേര്‍പ്പെടുത്തി ശ്രീലങ്ക

“Manju”

കൊളംബോ : ചൈനീസ് വളത്തിന് വിലക്കേര്‍പ്പെടുത്തി ശ്രീലങ്ക.ഗുണനിലവാരമില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് നടപടി.ചൈനയിലെ ക്വിംഗ്ഡാവോ സീവിന്‍ ബയോടെക് ഗ്രൂപ്പ് കോ ലിമിറ്റഡില്‍ നിന്ന് 63,000 ഡോളര്‍ നിരക്കില്‍ 99,000 മെട്രിക് ടണ്‍ ജൈവ വളം ഇറക്കുമതി ചെയ്യാനായിരുന്നു ശ്രീലങ്കയുടെ തീരുമാനം.
എന്നാല്‍ ഈ വളത്തില്‍ മണ്ണിന് ദോഷകരമായ ബാക്ടീരിയകളെ കണ്ടെത്തിയതായി കൃഷി മന്ത്രി മഹിന്ദാനന്ദ ആലുത്ഗാമഗേ പറഞ്ഞു. ചരക്ക് ശ്രീലങ്കയിലേക്ക് അയയ്ക്കാന്‍ തയ്യാറാണെന്ന് ചൈനീസ് അധികൃതര്‍ പറഞ്ഞെങ്കിലും ശ്രീലങ്കന്‍ സര്‍ക്കാര്‍ നിരസിക്കുകയായിരുന്നു. നിരോധനവും വിദേശനാണ്യ ക്ഷാമവുമായി ബന്ധമില്ലെന്നും ആരോഗ്യ കരമായ കൃഷിക്കാണ് തങ്ങള്‍ മുന്‍തൂക്കം നല്‍കുന്നതെന്നും ശ്രീലങ്കന്‍ സര്‍ക്കാര്‍ വ്യക്തമാക്കി.

Related Articles

Back to top button