IndiaLatest

അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകം

“Manju”

അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകമായി അംഗീകരിക്കാനുള്ള പ്രമേയം പാസാക്കി യുഎസ് സെനറ്റ് കമ്മിറ്റി. ഇന്ത്യൻ സംസ്ഥാനമായ അരുണാചലും അയല്‍രാജ്യമായ ചൈനയും തമ്മില്‍ അതിര്‍ത്തി പങ്കിടുന്ന അന്താരാഷ്‌ട്ര രേഖയാണ് മെക്മഹോൻ എന്നും യുഎസ് സെനറ്റ് അംഗീകരിച്ചു.

സെനറ്റ് അംഗങ്ങളായ ജെഫ് മെര്‍ക്ക്‌ലി, ബില്‍ ഹഗേര്‍ട്ടി, ടിം കെയ്ൻ, ക്രിസ് വാൻ ഹോളൻ എന്നിവരാണ് പ്രേമയം അവതരിപ്പിച്ചത്. അരുണാചലിന്റെ വലിയൊരു പ്രദേശവും തങ്ങളുടേതാണെന്ന ചൈനയുടെ വാദങ്ങളെ തള്ളിക്കൊണ്ടാണ് സെനറ്റിന്റെ തീരുമാനം.

Related Articles

Back to top button