KeralaLatest

സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷയില്‍ ഇന്ന് വാദം കേള്‍ക്കും

“Manju”

ശ്രീജ.എസ്

കൊച്ചി : സ്വര്‍ണ്ണക്കള്ളകടത്തുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചുമത്തിയ കേസില്‍ സ്വപ്ന സുരേഷ് നല്‍കിയ ജാമ്യാപേക്ഷയില്‍ ഇന്ന് വാദം കേള്‍ക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് കേസ്. കള്ളക്കടത്തിന് പിന്നിലെ ഹവാല ,ബിനാമി ഇടപാടുകളും കള്ളപ്പണം വെളുപ്പിക്കലുമാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നത്. എന്നാല്‍ ഇതില്‍ തനിക്ക് ബന്ധമില്ലെന്നാണ് സ്വപ്നയുടെ വാദം.

ഇ​​​ന്ന​​​ലെ ക​​​സ്റ്റ​​​ഡി​​​കാ​​​ലാ​​​വ​​​ധി അ​​​വ​​​സാ​​​നി​​​ച്ച​​​തി​​​നെ​​ത്തു​​​ട​​​ര്‍​ന്ന് എ​​​റ​​​ണാ​​​കു​​​ളം പ്രി​​​ന്‍​സി​​​പ്പ​​​ല്‍ സെ​​​ഷ​​​ന്‍ കോ​​​ട​​​തി​​​യി​​​ല്‍ ഹാ​​​ജ​​​രാ​​​ക്കി​​​യ സ്വ​​​പ്ന, സ​​​ന്ദീ​​​പ്, സ​​​രി​​​ത് എ​​​ന്നീ പ്ര​​​തി​​​ക​​​ളെ ഈ ​​​മാ​​​സം 26 വ​​​രെ റി​​​മാ​​​ന്‍​ഡ് ചെ​​​യ്തു ജി​​​ല്ലാ ജ​​​യി​​​ലി​​​ലേ​​​ക്കു മാ​​​റ്റി. സ്വ​​​പ്ന​​​യ്ക്കു ഹൃ​​​ദ​​​യ​​സം​​​ബ​​​ന്ധ​​​മാ​​​യ ചി​​​കി​​​ത്സാ സൗ​​​ക​​​ര്യ​​​മൊ​​​രു​​​ക്കാ​​​ന്‍ ജി​​​ല്ലാ ജ​​​യി​​​ല്‍ സൂ​​​പ്ര​​​ണ്ടി​​​ന് കോ​​​ട​​​തി നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി​​​യി​​​ട്ടു​​​ണ്ട്. ഹൃ​​​ദ​​​യ സം​​​ബ​​​ന്ധ​​​മാ​​​യ അ​​​സ്വ​​​സ്ഥ​​ത​​​ക​​​ള്‍ ഉ​​​ണ്ടെ​​​ന്നു സ്വ​​​പ്ന കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു.

അതേസമയം നയതന്ത്രചാനല്‍ വഴി സ്വപ്‌ന, സരിത്ത്, സന്ദീപ് എന്നിവര്‍ നേരിട്ട് സ്വര്‍ണം കടത്തിയെന്ന് സംശയിക്കുന്നതായി എന്‍ഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് വെളിപ്പെടുത്തി. 2019 ആഗസ്‌റ്റില്‍ മൂവരും യു.എ.ഇയില്‍ വച്ച്‌ കേസിലെ മറ്റൊരു പ്രതിയായ ഫൈസല്‍ ഫരീദമായി കൂടിക്കാഴ്ച നടത്തി. ഈ സമയം നയതന്ത്രചാനല്‍ വഴി അയയ്‌ക്കേണ്ട സ്വര്‍ണം നിറച്ച ബാഗുകള്‍ ഫൈസലിന് കൈമാറി. എന്നാല്‍ അക്കൂട്ടത്തില്‍ ഒരുബാഗ് മാത്രം ഫൈസലിന് നല്‍കിയില്ല. ഈ ബാഗ് പ്രതികള്‍ നേരിട്ട് നയതന്ത്രചാനല്‍ വഴി കടത്തിയെന്നാണ് സംശയിക്കുന്നത്. ഇതിനെക്കുറിച്ചാണ് ഇപ്പോള്‍ എന്‍ഫോഴ്സ്‌മെന്റിന്റെ അന്വേഷണം.

Related Articles

Back to top button