KeralaLatest

ദേഹാസ്വാസ്ഥ്യം; സ്വപ്ന സുരേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

“Manju”

ദേഹാസ്വാസ്ഥ്യം: സ്വപ്‌ന സുരേഷ് ആശുപത്രിയില്‍ • Suprabhaatham

ശ്രീജ.എസ്

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് സ്വപ്നയെ ആശുപത്രിയിലെത്തിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ് സ്വപ്ന.

അട്ടക്കുളങ്ങര വനിതാ ജയിലില്‍ വച്ച്‌ ശരീരത്തിന് ക്ഷീണം അനുഭവപ്പെടുന്നതായി അറിയിച്ച സ്വപ്നയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. രക്തസമ്മര്‍ദ്ദത്തിലെ വ്യതിയാനം കാരണം പലപ്പോഴും ഇത്തരത്തില്‍ ക്ഷീണമുണ്ടാകാറുണ്ടെന്ന് സ്വപ്ന പറഞ്ഞു. മുമ്ബും ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് സ്വപ്നയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

Related Articles

Back to top button