KeralaLatest

.ഇന്ന് ജീവചരിത്രകാരന്മാരുടെ ദിനം-

“Manju”

സ്വന്തം ലേഖകൻ

പ്രഗല്ഭ ആംഗലേയ സാഹിത്യകാരനായ ഡോ. ജോൺസന്റെ ജീവചരിത്രം ജെയിംസ് ബോസ്‌വെൽ 1791ൽ പ്രസിദ്ധീകരിച്ച സംഭവത്തെ അനുസ്മരിച്ചു കൊണ്ടാണ് മെയ് 16 ന് അന്തർദേശീയ ജീവചരിത്രകാരൻമാരുടെ ദിനാചരണം നടത്തുന്നത്. P ആത്മകഥയും വ്യക്തി ഉള്‍ക്കൊണ്ട കാലഘട്ടത്തിന്റെ ചരിത്രമാണ്. രണ്ടിലും ജീവിതകഥയാണുള്ളത്. സ്വയം ചിത്രീകരിക്കുന്നത് ആത്മകഥയും, മറ്റൊരാളുടെ ജീവിതമെഴുതുന്നത് ജീവചരിത്രവും.
ഒരാളുടെ ജീവിതകാലത്തെയും ജീവിത സംഭവങ്ങളും അടങ്ങുന്ന പുസ്തക രൂപത്തിലോ ഉപന്യാസരൂപത്തിലോ എഴുതി പ്രസിദ്ധീകരിക്കുകയോ, ചലച്ചിത്ര രൂപത്തിൽ പുറത്തിറക്കുന്നതിനേയോ ആണ് ജീവചരിത്രം എഇത് ചെറിയ തോതിലുള്ള വിശദീകരണമല്ല, മറിച്ച് വ്യക്തിത്വത്തെ വരച്ചുകാട്ടുന്ന ജീവിതാനുഭവങ്ങൾ ഉൾപ്പെടുത്തി എഴുതുന്നതാണ്. കെട്ടുകഥകളോ, കല്പിത കഥാപാത്രങ്ങലോ ഇതിൽ ഉണ്ടായിരിക്കുകയില്ല.

1870കളിലാണ് ആത്മകഥയും ജീവചരിത്രവും മലയാളഭാഷയില്‍ പ്രത്യക്ഷമാവുന്നത്. ആദ്യത്തെ ആത്മകഥയായി വിശ്വസിച്ചുപോരുന്നത് അപ്പത്തടീരിയുടെയും വെള്ളയുടെയും ആത്മകഥാ വിവരണങ്ങളാണ്. P 1875ല്‍ വൈക്കത്തു പാച്ചുമൂത്തതിന്റെ ജീവിതകഥയും 1880-ല്‍ വിശാഖം തിരുനാള്‍ മഹാരാജാവ് ഇംഗ്ലീഷിലെഴുതിയ ആത്മകഥസംഗ്രഹവും ഈ ഗണത്തില്‍പ്പെടുന്നു. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ‘എന്റെ നാടുകടത്തല്’ (1911), സാഹിത്യപഞ്ചാനന്റെ ‘സ്മരണാമണ്ഡലം’ (1938), ഇ.വി.കൃഷ്ണപിള്ളയുടെ ‘ജീവിതസ്മരണ’കള്‍ (1938,1949) സി.ശങ്കരന്‍നായരുടെ ആത്മകഥ (1945) തുടങ്ങിയവ ആദ്യകാല ജീവിതകഥകളില്‍പ്പെടും. നെഹ്റുവിന്റെ ആത്മകഥ 1940-ലും ടാഗോറിന്റെ ആത്മകഥ 1947-ലും മലയാളത്തിലേയ്ക്ക് പരിഭാഷപ്പെടുത്തിയിരുന്നു

ഇതിഹാസങ്ങളുടെയും ചരിത്രവിവരണങ്ങളുടേയും അംശങ്ങളെന്ന നിലവിട്ട് ജീവചരിത്രം അതിന്റേതായ പ്രത്യേക രൂപം പ്രാപിച്ചത് ചൈനയിലാണു. ഏതാണ്ട് രണ്ടായിരം വർഷത്തെ പഴക്കമുണ്ട് ചൈനീസ് ചരിത്രരചനയ്ക്കും, ജീവചരിത്ര രചനയ്ക്കും. ഗ്രീക്കുഭാഷയിൽ പ്ലൂട്ടാർക്കാണു (ഏ.ഡി. 46-120) ലക്ഷണമൊത്ത ജീവചരിത്രങ്ങൾ ആദ്യം എഴുതിയത്. ജീവചരിത്രങ്ങൾ എഴുതി.

ഇംഗ്ലീഷിൽഏഴാം നൂറ്റാണ്ടോടു കൂടിയാണു ജീവചരിത്രശാഖയുടെ വളർച്ച ആരംഭിച്ചത്. വിശുദ്ധവ്യക്തികളുടെ ചരിതങ്ങളാണു ഇതിനു വഴിതെളിച്ചത്. എ.ഡി. 690-ൽ അഡമ്നൻ എഴുതിയ സെയിന്റ് കൊളംബൊയുടെ ചരിത്രവും ആൽഡം രചിച്ച പ്രശസ്ത കന്യകമാരുടെ ചരിത്രവുമാണു ഇവയിൽ പ്രധാനം. 12ആം നൂറ്റാണ്ടോടുകൂടി ഇംഗ്ലീഷ് ജീവചരിത്രസമ്പ്രദായം കൂടുതൽ വികസിച്ചു. 1557-ൽ കാവെൻഡിഷ് എഴുതിയ കാർഡിനൽ വൂൾസിയുടെ ജീവിതകഥയും വില്യം റോപ്പർ രചിച്ച തോമസ് മൂറിന്റെ ജീവ ചരിത്രവും ശ്രദ്ധേയങ്ങളായി.
ബാണഭട്ടന്റെ ഹർഷചരിതം സംസ്കൃതത്തിലാണു രചിക്കപ്പെട്ടിട്ടുള്ളത്. ശിവജിവിജയം എന്ന ഗ്രന്ഥം ജയ്പൂരിലെ അംബികാദത്തവ്യാസൻ എഴുതി പ്രസിദ്ധീകരിച്ചത് ശ്രദ്ധേയമാണു. ആന്ധ്രക്കാരനും സംസ്കൃതപണ്ഢിതനുമായ കാശി കൃഷ്ണാചാര്യ വാല്മീകിയുടെ ചരിത്രത്തെ ആസ്പദമാക്കി ഒരു ലളിതഗ്രന്ഥം 1957-ൽ രചിക്കുകയുണ്ടായി. ഇതു സംസ്കൃതത്തിലായിരുന്നു. ശ്രീനഗറിൽ ഏതാനും കാശ്മീരി സിദ്ധന്മാരുടെ ചരിത്രങ്ങളും പ്രസിദ്ധീകൃതമായി. ചെന്നൈയിൽ(മദിരാശി) പി. പഞ്ചാപകേശശാസ്ത്രി, ശ്രീരാമകൃഷ്ണപരമഹംസന്റെ ജീവചരിത്രം (1937) പ്രസിദ്ധീകരിച്ചു. ബാംഗ്ലൂരിലെ കെ.എസ്. നാഗരാജൻ വിവേകാനന്ദചരിത മെഴുതി അമൃതവാണിയിൽ പ്രസിദ്ധീകരിച്ചു.

തിരുവനന്തപുരത്ത് നീലകണ്ഠശാസ്ത്രി യേശുക്രിസ്തുവിന്റെ ചരിത്രമെഴുതി. തിരുവിതാംകൂറിലെ വിശാഖം തിരുനാൾ മഹാരാജാവിനെ ആസ്പദമാക്കി കേരളവർമ്മ വലിയ കോയിത്തമ്പുരാൻ എഴുതിയതാണു വിശാഖവിജയം മഹാകാവ്യം. ഇതു പദ്യരൂപത്തിലായിരുന്നു. P വടക്കൻപാട്ടുകളിലും മറ്റും തച്ചോളി ഒതേനൻ, ആരോമൽ ചേകവർ മുതലായവരുടെ വീര അപദാനങ്ങൾ വർണ്ണിച്ചിരുന്നുവെങ്കിലും ഇതൊന്നും ജീവചരിത്രസങ്കല്പത്തിലുള്ള കൃതികളായിരുന്നില്ല..

സ്വാതന്ത്ര്യാനന്തരം ജീവചരിത്രങ്ങളും ആത്മകഥകളും ധാരാളമുണ്ടായി. സര്‍ദാര്‍ കെ.എം. പണിക്കരുടെ ആത്മകഥയുടെ നാലുഭാഗങ്ങള്‍ 1952-54 കാലത്തു പ്രസിദ്ധീകരിച്ചു. സി. കേശവന്റെ ‘ജീവിതസമരം’ (1945), മന്നത്തുപത്മനാഭന്റെ ‘എന്റെ ജീവിതസ്മരണ’കള്‍ (1957), കെ.പി. കേശവമേനോന്റെ ‘കഴിഞ്ഞകാലം’ (1958) ആര്‍ട്ടിസ്റ്റ് പി.ജെ. ചെറിയാന്റെ ‘എന്റെ കലാജീവിതം’ (1964) സെബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞു ഭാഗവതരുടെ ‘ഒരു നടന്റെ ആത്മകഥ’ (1964), കെ.വി. എമ്മിന്റെ ‘ആത്മകഥ’ (1966) ഇ.എം. എസ്സിന്റെ ‘ആത്മകഥ’ (1969) എ.കെ. ഗോപാലന്റെ ‘എന്റെ ജീവിതകഥ’ (1972), ചെറുകാടിന്റെ ‘ജീവിതപ്പാത’ (1974), ഫാദര്‍ ജോസഫ് വടക്കന്റെ ‘എന്റെ കുതിപ്പും കിതപ്പും’ (1974), പി. കുഞ്ഞിരാമന്‍ നായരുടെ ‘കവിയുടെ കാല്‍പ്പാടുകള്‍’ (1975) വൈക്കം ചന്ദ്രശേഖരന്‍ നായരുടെ ‘അനുഭവങ്ങളേ, നന്ദി’ (1985), ഇ. മൊയ്തുമൗലവിയുടെ ‘മൗലവിയുടെ ആത്മകഥ’ (1985),ഗുരു ഗോപിനാഥിന്റെ ‘എന്റെ ജീവിത സ്മരണകൾ ‘(1987) തിക്കോടിയന്റെ ‘അരങ്ങു കാണാത്ത നടന്‍’ (1991) തുടങ്ങി ശ്രദ്ധേയമായ അനവധി ജീവിതകഥകളുടെ സാന്നിദ്ധ്യം കൊണ്ട് നമ്മുടെ ആത്മകഥ-ജീവചരിത്രസാഹിത്യം സമ്പന്നമാക്കി. വര്‍ത്തമാനകാലത്തും സജീവമായ ഒരു സാഹിത്യ ശാഖയാണിത്.

മര്‍സിനോസ് പുരോഹിതന്‍ ഇറ്റാലിയന്‍ ഭാഷയില്‍ നിന്ന് വിവര്‍ത്തനം ചെയ്ത ‘വിശുദ്ധ ത്രേസ്യായുടെ ചരിത്ര സംക്ഷേപം'(1886) എന്ന കൃതിയാണ് മലയാളത്തിലുണ്ടായ ആദ്യ ജീവചരിത്രഗ്രന്ഥം. ജീവചരിത്രസാഹിത്യത്തിന് മലയാളത്തിലെ മലയാളിയായ എഴുത്തുകാരന്റെ ഗ്രന്ഥമായി കണക്കാക്കുന്നത് വിശാഖം തിരുന്നാള്‍ മഹാരാജാവ് പരിഭാഷപ്പെടുത്തിയ മോണ്ടറുടെ ‘ട്രഷറി ഓഫ് ബയോഗ്രാഫി’യുടെ രണ്ടു ജീവചരിത്രപരിഭാഷകളെയാണ്. വലിയ കോയിത്തമ്പുരാന്‍ 107 ജീവചരിത്രങ്ങള്‍ ഉള്‍കൊള്ളുന്ന മഹാചരിത്രസംഗ്രഹം 1895-ല്‍ പ്രസിദ്ധീകരിച്ചു. ഇംഗ്ലീഷില്‍ നിന്ന് പരിഭാഷപ്പെടുത്തിയവയാണിത്. ദിവാന്‍ സര്‍ ടി. മാധവരായരുടെ ലഘുജീവചരിത്രം രാമരായര്‍, ലക്ഷ്മണരായരും (1893) കേരളമിത്രം, പത്രത്തിന്റെ സ്ഥാപകനായ ദേവജി ഭിമജിയുടെ ജിവചരിത്രം അതിന്റെ പത്രാധിപരായിരുന്ന എ.ടി. കുഞ്ഞുണ്ണിയും പ്രസിദ്ധീകരിച്ചു. ‘പരിശ്രമത്താല്‍ ഉണ്ടായ സമ്പത്ത് അഥവാ ബുക്കര്‍ ടി.വാഷിംഗ്ടണ്‍ എന്ന മഹാന്റെ ജീവചരിത്രം’ കെ. പരമുപിള്ള (1904), ‘കാറല്‍മാക്സിനെപ്പറ്റി’ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള (1912), ‘ബുദ്ധചരിതം’ തരവത്ത് അമ്മാളുവമ്മ (1913), ‘സാഹിത്യപ്രണയിനികള്‍’ തോമസ് പോള്‍ (1914, 1930) തുടങ്ങിയവയാണ് ആദ്യകാല ജീവചരിത്രഗ്രന്ഥങ്ങള്‍.

ഒരു മലയാളി മറ്റൊരു മലയാളിയെക്കുറിച്ചെഴുതിയ ആദ്യ ജീവചരിത്രമായി കരുതുന്നത് പി.എന്‍. നാരായണപിള്ളയുടെ ‘ചിത്രമെഴുത്തുകോയിത്തമ്പുരാന്‍’ (1913) ആണ്.

Related Articles

Back to top button