KeralaLatest

വാണിമേല്‍ പുഴ ഉടന്‍ ശുചീകരിക്കും; 2.96 കോടി രൂപ അനുവദിച്ചു

“Manju”

വി എം സുരേഷ്‌കുമാർ

വടകര : കഴിഞ്ഞ വര്‍ഷം വിലങ്ങാട് ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്ന് വാണിമേല്‍ പുഴയില്‍ അടിഞ്ഞ് കൂടിയ വലിയ പാറക്കൂട്ടങ്ങളും അവശിഷ്ടങ്ങളും നീക്കം ചെയ്യുന്നതിന് ദുരന്തനിവാരണ വകുപ്പ് രണ്ടു കോടി 96 ലക്ഷം രൂപ അനുവദിച്ചു. പാറക്കൂട്ടങ്ങളും മരത്തടിയും അടിഞ്ഞുകൂടിയത് കാരണം മഴക്കാലത്ത് പല ഭാഗങ്ങളിലും പുഴ കരകവിഞ്ഞും ഗതി മാറിയും ഒഴുകിയിരുന്നു. ജില്ലാ ദുരന്ത നിവാരണ സമിതിയുടെ നിര്‍ദേശ പ്രകാരം മേജര്‍ ഇറിഗേഷന്‍ വകുപ്പാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയത്.
കടോളി പാലത്തിന്റെ മുകള്‍ഭാഗം- രണ്ട് റീച്ച് – 61.90 ലക്ഷം, പാലോളി താഴ ഭാഗം രണ്ട് റീച്ച് – 96.10 ലക്ഷം, മഞ്ചേരി കടവ് ഭാഗം 76.90 ലക്ഷം, മീത്തലേ പൈങ്ങോള്‍ ഭാഗം 30.75 ലക്ഷം, കല്ലുമ്മല്‍ ഭാഗം 30.80 ലക്ഷം. വിഷയത്തില്‍ ഇ.കെ വിജയന്‍ എംഎല്‍എ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന് നിവേദനം നല്‍കിയതിനെ തുടര്‍ന്നാണ് നടപടി. സര്‍വ്വേ നടപടികള്‍ മെയ് 22 ന് ആരംഭിക്കും.

Related Articles

Back to top button