IndiaLatest

കാശ്‌മീരിനെയും കന്യാകുമാരിയെയും ബന്ധിപ്പിച്ച്‌ പുതിയ റോഡ്

“Manju”

ന്യൂഡല്‍ഹി: കാശ്മീരില്‍ നിന്ന് കന്യാകുമാരിയിലേയ്ക്ക് പുതിയ ഹെെവേ വരുന്നു. അടുത്ത വര്‍ഷത്തോടെ പുതിയ റോഡ് ഉപയോഗിക്കാന്‍ കഴിയുമെന്നാണ് കേന്ദ്ര ഗതാഗത ഹെെവേ മന്ത്രി നിതിന്‍ ഗഡ്‌കരി അറിയിച്ചത്. ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ സോജില ടണലിന്റെ സര്‍വേയ്‌ക്കിടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

നാഷണല്‍ ഹെെവേ അതോറിറ്റി ഒഫ് ഇന്ത്യ (NHAI) രാജ്യത്തിന്റെ വിവിധ കോണുകളെ ബന്ധിപ്പിക്കുന്ന പുതിയ ഹെെവേകളുടെയും എക്‌സ്‌പ്രസ് വേകളുടെയും നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. കാശ്മീരിനെയും കന്യാകുമാരിയെയും ബന്ധിപ്പിക്കുന്ന പുതിയ ഹെെവേ സമീപകാലത്ത് നിര്‍മിക്കുന്ന ഏറ്റവും ദെെ‌ര്‍ഘ്യമേറിയതായിരിക്കും. കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള പാത സ്വപ്‌നമായിരുന്നു. റോഹ്‌താംഗ് മുതല്‍ ലഡാക്ക് വരെ നാല് തുരങ്കങ്ങള്‍ നിര്‍മ്മിക്കും. ലേയില്‍ നിന്ന് കര്‍ഗിലിലെത്തി സോജില, ഇസഡ് മോര്‍ തുരങ്കങ്ങളില്‍ ചേരും. പുതിയ പാത വന്നാല്‍ ഡല്‍ഹിയും ചെന്നെെയും തമ്മിലുള്ള ദൂരം 1,312 കിലോമീറ്റര്‍ കുറയും. 2024ന്റെ തുടക്കത്തോടെ ഈ സ്വപ്‌നം സാക്ഷാത്കരിക്കുമെന്നും ഗഡ്‌കരി വ്യക്തമാക്കി.

സോജില ടണല്‍ കാശ്‌മീരിനെ ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള കന്യാകുമാരിയുമായി ബന്ധിപ്പിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കും. സമുദ്രനിരപ്പില്‍ നിന്ന് 11,000അടിയിലധികം ഉയരത്തില്‍ നിര്‍മ്മിക്കുന്ന 13കിലോമീറ്റര്‍ നീളമുള്ളതാണ് ഈ ടണല്‍. ലഡാക്കില്‍ പ്രവേശിക്കുന്നതിനും കനത്ത മഞ്ഞുവീഴ്ച കാരണം ശെെത്യകാലത്ത് എത്തിച്ചേരാനാകാത്ത സോജില പാസിനെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുമുള്ള ഒരു പാതയായിരിക്കും തുരങ്കം.

എന്നാല്‍ കാശ്മീരിനെയും കന്യാകുമാരിയെയും ബന്ധിപ്പിക്കുന്ന പുതിയ പാതയുടെ റൂട്ട് സംബന്ധിച്ച്‌ നിതിന്‍ ഗഡ്‌കരി ഒരു വിശദാംശവും അറിയിച്ചിട്ടില്ല. പുതിയ പാതയുടെ ഡല്‍ഹി മുതല്‍ ചെന്നൈ വരെയുള്ള ഭാഗം വരാനിരിക്കുന്ന 1,350 കിലോമീറ്റര്‍ നീളമുള്ള സൂറത്ത്ചെന്നൈ എക്‌സ്‌പ്രസ് വേയിലൂടെ ബന്ധിപ്പിക്കാന്‍ സാദ്ധ്യതയുണ്ട്. ഇതുവരെ റൂട്ടിന്റെ വിശദാംശങ്ങളൊന്നും എന്‍ എച്ച്‌ എ ഐയും പുറത്തുവിട്ടിട്ടില്ല.

Related Articles

Back to top button