KeralaLatestThiruvananthapuram

108 ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് പോലീസ് വെരിഫിക്കേഷന്‍ തുടങ്ങി

“Manju”

സിന്ധുമോള്‍ ആര്‍
തൃശൂര്‍: ജില്ലയില്‍ കൊറോണ ഡ്യൂട്ടിയിലുള്ള 108 ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് പോലീസ് വെരിഫിക്കേഷന്‍ തുടങ്ങി. ആറന്മുളയില്‍ കൊറോണ പോസിറ്റീവായ പെണ്‍കുട്ടിയെ 108 ആംബുലന്‍സില്‍ ഡ്രൈവര്‍ പീഡിപ്പിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടിയെന്ന് ജില്ലാ ആരോഗ്യ വിഭാഗം അധികൃതര്‍ അറിയിച്ചു. ജില്ലയില്‍ 108 ആംബുലന്‍സുകളായി 32 എണ്ണമാണ് കോറോണ ഡ്യൂട്ടിയിലുള്ളത്. നിലവില്‍ ജോലിയിലുള്ള 32 ഡ്രൈവര്‍മാരുടെയും പോലീസ് വേരിഫിക്കേഷന്‍ നടത്തുന്നുണ്ട്. ഓരോ ജില്ലകള്‍ക്കും 108 ആംബുലന്‍സുകള്‍ അനുവദിക്കുന്നത് മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റാണ്. കൊറോണ ഡ്യൂട്ടിയുടെ ഭാഗമായി 108 ആംബുലന്‍സ് ഡ്രൈവര്‍മാരോടൊപ്പം 24 മണിക്കൂര്‍ ഡ്യൂട്ടിക്കായി ഒരു നഴ്‌സിനേയും നിയമിച്ചിട്ടുണ്ട്.
ജില്ലയില്‍ നിലവില്‍ കൊറോണ ഡ്യൂട്ടിക്ക് 108 ആംബുലന്‍സ് ഡ്രൈവര്‍മാരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും കുറവില്ലെന്ന് അധികൃതര്‍ പറഞ്ഞു. രോഗം സ്ഥിരീകരിക്കുമ്ബോള്‍ തങ്ങള്‍ കൊറോണ രോഗികളായെന്ന് നാട്ടുകാര്‍ അറിയുന്നതിലെ വിഷമം കാരണം ഇവരുടെ തന്നെ താത്പര്യപ്രകാരമാണ് വീടുകളില്‍ നിന്ന് ആശുപത്രിയിലേക്ക് രാത്രിയില്‍ കൊണ്ടു പോകുന്നത്. സ്ത്രീ രോഗികളെ ആംബുലന്‍സില്‍ കൊണ്ടുപോകുമ്പോള്‍ ആരോഗ്യപ്രവര്‍ത്തകരും കൂടെയുണ്ടാകാറുണ്ട്. ജില്ലയില്‍ ഡ്യൂട്ടിയിലുള്ള 108 ആംബുലന്‍സ് ഡ്രൈവര്‍മാരെ മണ്ണുത്തി അഗ്രികള്‍ച്ചറല്‍ ഫാമില്‍ പ്രത്യേകം സജ്ജമാക്കിയ സ്ഥലത്താണ് താമസിപ്പിക്കുന്നത്. ഇവര്‍ നാട്ടിലേക്കോ, വീടുകളിലേക്കോ പോകാതെ ഇവിടെ സ്ഥിരമായി താമസിക്കുകയാണെന്നും അധികൃതര്‍ പറഞ്ഞു.

Related Articles

Back to top button