KeralaLatestMalappuram

ഫ്ലവേഴ്സ് ടോപ് സിംഗർ നെഹൽ വി രഞ്ജിത്തിന് കമലദളിൻ്റെ സ്നേഹാദരവ്

“Manju”

പി.വി.എസ്
മലപ്പുറം: ഫ്ലവേഴ്സ് ടോപ്പ് സിംഗർ ഫൈനലിൽ മികച്ച കോൺസിസ്റ്റന്റ് പെർഫോർമറായി തിരഞ്ഞടുത്ത നാട്ടുകാരി നെഹൽ വി രജ്ഞിത്തിനെ വെങ്ങിനിക്കര കമലദളം കലാ സാംസ്ക്കാരിക വേദി ആദരിച്ചു. കലാ-സാംസ്ക്കാരിക രംഗത്തെ എടപ്പാളിലെ കൂട്ടായ്മയാണ് വെങ്ങിനിക്കരയിലെ കമലദളം കലാ സാംസ്ക്കാരിക വേദി. രാജാസ് ആയൂർവ്വേദ ഹോസ്പിറ്റലിലെ ഡോ. കാർത്തിക അരുൺരാജ് നെഹലിന് കമലദളത്തിൻ്റെ ആദരവ് സമ്മാനിച്ചു. ഇ. ശിവകുമാർ, ബിനേഷ് ശ്രീധർ, ടി.വി. ശ്യാമപ്രസാദ്, ഇ. ഷിബിൻ, യു അതീന്ദ്രൻ എന്നിവരും പങ്കെടുത്തു.

 

Related Articles

Back to top button