IndiaLatest

ഇന്ത്യയിലൊട്ടാകെ മൈക്രോ എടിഎം സ്ഥാപിക്കുന്നു

“Manju”

ശ്രീജ.എസ്

കൊച്ചി: റാപ്പിപേ കമ്പനി ഇന്ത്യയിലൊട്ടാകെ മൈക്രോ എടിഎം ശൃംഖല സ്ഥാപിക്കും. ബാങ്കിംഗ് ഇടപാടുകാര്‍ക്ക് ബാങ്കിംഗ് കറസ്‌പോണ്ടന്റ്‌സ് സേവനം ലഭ്യമാക്കുന്നതിന് ഫ്രാഞ്ചൈസി അടിസ്ഥാനത്തിലാണ് റീട്ടെയില്‍ നെറ്റ്‌വര്‍ക്ക് സ്ഥാപിക്കുക.

അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ അഞ്ചു ലക്ഷം മൈക്രോ എടിഎമ്മുകള്‍ വിന്യസിക്കാന്‍ കമ്പനി ലക്ഷ്യമിടുന്നതെന്ന് റാപ്പിപേ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ യോഗേന്ദ്ര കശ്യപ് അറിയിച്ചു. പദ്ധതി ആരംഭിച്ച്‌ ഒരു മാസത്തിനുള്ളില്‍ 25000 മൈക്രോ എടിഎമ്മുകളില്‍ സ്ഥാപിക്കാന്‍ കഴിഞ്ഞു.

Related Articles

Back to top button