KeralaLatestThiruvananthapuram

17 ലോക്​സഭ എം.പിമാര്‍ക്ക്​​ കോവിഡ് സ്​ഥിരീകരിച്ചു

“Manju”

സിന്ധുമോള്‍ ആര്‍
ന്യൂഡല്‍ഹി: പാര്‍ലമെന്‍റ്​ മണ്‍സൂണ്‍ സ​മ്മേളനത്തിന്​ മുന്നോടിയായി നടത്തിയ പരിശോധനയില്‍ 17 ലോക്​സഭ എം.പിമാര്‍ക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. സെപ്​റ്റംബര്‍ 13നും 14നും നടത്തിയ പരിശോധനയിലാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. ബി.ജെ.പിയുടെ 12 എം.പിമാര്‍ക്കും വൈ.എസ്​.ആര്‍ കോണ്‍ഗ്രസ്​, ശിവസേന, ഡി.എം.കെ എന്നിവയുടെ രണ്ടു എം.പിമാര്‍ക്ക്​ വീതവും ഒരു ആര്‍.എല്‍.പി എം.പിക്കും​ കോവിഡ്​ സ്​ഥിരീകരിച്ചു​.
പാര്‍ലമെന്‍റ്​ സമ്മേളനം നടക്കുന്നതിന്​ മുന്നോടിയായി രാജ്യസഭ, ലോക്​സഭ അംഗങ്ങള്‍ നിര്‍ബന്ധമായും കോവിഡ്​ പരിശോധന നടത്തണമെന്ന്​ നിര്‍ദേശിച്ചിരുന്നു. തിങ്കളാഴ്​ചയാണ്​ സമ്മേളനം ആ​രംഭിച്ചത്​. കോവിഡ്​ വ്യാപനത്തി​ന്റെ പശ്ചാത്തലത്തില്‍ സഭാസമ്മേളന സമയം ഉള്‍പ്പെടെ വെട്ടിക്കുറക്കാനും തീരുമാനിച്ചിരുന്നു. സീറ്റ്​ ക്രമീകരണത്തിലും മാറ്റം ഏര്‍പ്പെടുത്തിയിരുന്നു.

Related Articles

Back to top button