India

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാന്‍ പ്രധാനമന്ത്രി സുഗ യോഷിഹിഡെയും തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണം

“Manju”

ബിന്ദുലാൽ തൃശ്ശൂർ

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജപ്പാന്‍ പ്രധാനമന്ത്രി സുഗ യോഷിഹിഡെയുമായി ടെലിഫോണ്‍ സംഭാഷണം നടത്തി. ജപ്പാന്‍ പ്രധാനമന്ത്രിയായി നിയമിതനായ സുഗയെ അഭിനന്ദിച്ച പ്രധാനമന്ത്രി ലക്ഷ്യങ്ങള്‍ നേടുന്നതില്‍ വിജയിക്കണമെന്ന് ആശംസിച്ചു.

ഇന്ത്യ-ജപ്പാന്‍ പ്രത്യേക നയ-ആഗോള പങ്കാളിത്തം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഏറെ മുന്നോട്ടുപോയെന്ന് ഇരുനേതാക്കളും സമ്മതിച്ചു. പരസ്പരം വിശ്വാസത്തെയും മൂല്യങ്ങളെയും അടിസ്ഥാനമാക്കി ഈ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു.

കോവിഡ് 19 മഹാമാരി ഉള്‍പ്പെടെയുള്ള ആഗോള പ്രതിസന്ധികള്‍ കണക്കിലെടുക്കുമ്പോള്‍ ഇന്നത്തെ കാലത്ത് ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം കൂടുതല്‍ പ്രസക്തമാണെന്ന് ഇരു നേതാക്കളും പറഞ്ഞു. സ്വതന്ത്രവും വിശാലവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഇന്തോ-പസഫിക് മേഖലയുടെ സാമ്പത്തിക ഘടനയ്ക്കായി വിതരണ ശൃംഖലയെ ശക്തിപ്പെടുത്തണമെന്നും, ഈ സാഹചര്യത്തില്‍, ഇന്ത്യയും ജപ്പാനും സമാന ചിന്താഗതിക്കാരായ മറ്റു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തെ സ്വാഗതം ചെയ്യണമെന്നും ഇരുനേതാക്കളും ഊന്നിപ്പറഞ്ഞു.

ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക പങ്കാളിത്തത്തില്‍ ഉണ്ടായ പുരോഗതിയെ ഇരു നേതാക്കളും അഭിനന്ദിച്ചു. ഈ സാഹചര്യത്തില്‍, വിദഗ്ധ തൊഴിലാളികളുമായി ബന്ധപ്പെട്ട കരാര്‍ അന്തിമമാക്കിയതിനെ സ്വാഗതം ചെയ്യുകയും ചെയ്തു.

കോവിഡ് -19 മഹാമാരി ആഗോളതലത്തിലുണ്ടാക്കുന്ന ആഘാതത്തിനുശേഷം സ്ഥിതി മെച്ചപ്പെടുമ്പോള്‍ വാര്‍ഷിക ഉഭയകക്ഷി ഉച്ചകോടിക്ക് ഇന്ത്യ സന്ദര്‍ശിക്കാനെത്തണമെന്നു പ്രധാനമന്ത്രി ജപ്പാന്‍ പ്രധാനമന്ത്രി സുഗയോട് ആവശ്യപ്പെട്ടു.

Related Articles

Back to top button