Pathanamthitta

ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ വഴി ഭക്തര്‍ക്ക് പ്രവേശനം

“Manju”

ശ്രീജ.എസ്

പത്തനംതിട്ട: ശബരിമലയില്‍ ഭക്തരെ പ്രവേശിപ്പിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനം എടുത്തു. വെര്‍ച്വല്‍ ക്യൂ വഴിയാണ് ഭക്തരെ പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.

കൂടാതെ സാമൂഹിക അകലം പാലിക്കുകയും വേണം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ മാത്രമേ പ്രവേശനം അനുവദിക്കാന്‍ സാധിക്കുകയുള്ളൂ. സന്നിധാനത്ത് വിരിവെയ്ക്കാനും താമസത്തിനും അനുവദിക്കില്ല. പ്രവേശനം സാധ്യമാക്കുന്നതിനെ കുറിച്ച്‌ മാര്‍ഗനിര്‍ദേശം നല്‍കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സമിതിക്ക് രൂപം നല്‍കിയതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു പറഞ്ഞു.

 

Related Articles

Back to top button