Sports

ഐപിഎല്ലില്‍ 100 മത്സരം തികച്ച താരമായി സഞ്ജു സാംസൺ

“Manju”

ശ്രീജ.എസ്

മലയാളികളുടെ അഭിമാന താരമായ സഞ്ജു സാംസൺ ഇന്നലെ ഐപിഎല്ലില്‍ 100 മത്സരം തികയ്‌ക്കുന്ന രണ്ടാമത്തെ പ്രായം കുറഞ്ഞ താരമായി മാറി. നൂറാം മത്സരത്തില്‍ സഞ്ജു 25 പന്തില്‍ മൂന്ന് ബൗണ്ടറി സഹിതം 26 റണ്‍സ് നേടുകയും തകര്‍പ്പന്‍ ഒരു ക്യാച്ച്‌ നേടുകയും ചെയ്തു. ജോണി ബെയര്‍സ്റ്റോയെ ആണ് സഞ്ജു പുറത്താക്കിയത്.

100 ഐപിഎല്‍ മത്സരം കളിച്ച പ്രായം കുറഞ്ഞ ആദ്യ താരം വിരാട് കൊഹിലി ആണ്. ഐപിഎല്ലില്‍ 2013 ല്‍ ആണ് സഞ്ജു സാംസണ്‍ അരങ്ങേറ്റം കുറിച്ചത്. ഐപിഎല്ലില്‍ 100 മത്സരങ്ങളില്‍ 27.71 ശരാശരിയിലും 132.54 സ്‌ട്രൈക്ക്‌റേറ്റിലും 2411 റണ്‍സാണ് സഞ്ജു ഇതുവരെ നേടിയത്. രണ്ട് സെഞ്ചുറികളും 12 അര്‍ധ സെഞ്ചുറിയും താരം നേടി.

Related Articles

Back to top button