Sports

ഇംഗ്ലീഷ് പ്രീമീയർ ലീഗ് കിരീടം സ്വന്തമാക്കി മാഞ്ചസ്റ്റർ സിറ്റി

“Manju”

ലണ്ടൻ: ഇംഗ്ലീഷ് പ്രീമീയർ ലീഗ് കിരീടം മാഞ്ചസ്റ്റർ സിറ്റിക്ക്. ലീഗിലെ അവസാന മത്സര ത്തിൽ എവർട്ടണിനെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് സിറ്റി തകർത്തുവിട്ടത്. സെർജീ അഗ്യൂറോയുടെ ഇരട്ട ഗോളുകളാണ് കളിയുടെ സവിശേഷത. ഇതോടെ സിറ്റിക്കായി ലീഗിൽ ഏറ്റവുമധികം ഗോളുകൾ നേടുന്ന താരമെന്ന നേട്ടവും അഗ്യൂറോ സ്വന്തമാക്കി. വെയിൻ റൂണി യുണൈറ്റഡിനായി നേടിയ പ്രീമിയർ ലീഗിലെ റെക്കോഡാണ് സിറ്റിക്കായി 183 ഗോളുകൾ നേടി അഗ്യൂറോ മറികടന്നത്.

കളിയുടെ 11-ാം മിനിറ്റിൽ തന്നെ കെവിൻ ഡീ ബ്രൂയിൻ സിറ്റിക്കായി ആദ്യഗോൾ നേടി. മൂന്നു മിനിറ്റിനകം ഗ്രാബ്രിയേൽ ജീസസ് രണ്ടാം ഗോളും സ്വന്തമാക്കി. രണ്ടാം പകുതിയിലും ആക്രമിച്ചുകളിച്ച സിറ്റിക്കായി 53-ാം മിനിറ്റിൽ ഫിൽ ഫോഡൻ മൂന്നാം ഗോളും നേടി. കളിയുടെ 71,76 മിനിറ്റുകളിലായിട്ടാണ് അഗ്യൂറോയുടെ ഇരട്ട ഗോളുകൾ പിറന്നത്.

ലീഗിലെ ആകെ തീരുമാനിച്ച 38 മത്സരങ്ങളിലായി 27 ജയങ്ങളും 5 സമനിലയും 6 തോൽവി യുമടക്കം 86 പോയിന്റുകളാണ് സിറ്റി സ്വന്തമാക്കിയത്. 74 പോയിന്റോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് രണ്ടാം സ്ഥാനത്തും 69 പോയിന്റുകളോടെ കഴിഞ്ഞ സീസണിലെ ചാമ്പ്യന്മാരായ ലിവർപൂൾ മൂന്നാം സ്ഥാനത്തുമെത്തി. ചെൽസി നാലാമതും ലെസ്റ്റർ സിറ്റി അഞ്ചാം സ്ഥാനക്കാരുമായി.

Related Articles

Back to top button