IndiaLatest

പ്രധാനമന്ത്രി ഗുജറാത്തിലെ കേവടിയ ‍ ആരോഗ്യവന്‍ ഉദ്ഘാടനം ചെയ്തു.

“Manju”

ഗുജറാത്ത് : ഗുജറാത്തിലെ കേവഡിയയിലുള്ള സര്‍ദാര്‍പട്ടേല്‍ സ്റ്റാച്യൂ ഓഫ് യൂണിറ്റിയോട് ചേര്‍ന്നുള്ള ആരോഗ്യവന്‍ പദ്ധതി പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്തു. 5000 ല്‍പരം അപൂര്‍വ്വയിനം പച്ചമരുന്നുകളുടെ സംരക്ഷണത്തിനായി ഗുജറാത്ത് ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റാണ് ആരോഗ്യവന്‍ വികസിപ്പിച്ചിരിക്കുന്നത്. ആരോഗ്യവനില്‍ പ്രവര്‍ത്തിക്കുന്ന പാരമ്പര്യ ചികിത്സാ കേന്ദ്രമായ ശാന്തിഗിരി വെല്‍നസ് സെന്റര്‍ പ്രധാനമന്ത്രി സന്ദര്‍ശിച്ചു. ആയുര്‍വേദ സിദ്ധ രംഗത്ത് അറുപതില്‍പരം വര്‍ഷത്തെ പാരമ്പര്യമുള്ള ശാന്തിഗിരിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പ്രധാനമന്ത്രി ചോദിച്ചറിഞ്ഞു. കേവഡിയയിലെ വെല്‍നസ് സെന്ററില്‍ ശാന്തിഗിരി ആയുര്‍വേദ, സിദ്ധ, യോഗ, പഞ്ചകര്‍മ്മ ചികിത്സകള്‍ക്കുള്ള സൌകര്യം ചെയ്തിട്ടുണ്ട്. ആരോഗ്യവനോട് അനുബന്ധിച്ചുള്ള ആരോഗ്യകുടിര്‍, ഏകതാ മാള്‍, ചില്‍ഡ്രണ്‍സ് ന്യൂട്രീഷ്യന്‍ പാര്‍ക്ക് എന്നിവയും പ്രധാനമന്ത്രി സന്ദര്‍ശിച്ചു.

പ്രധാനമന്ത്രി ഗുജറാത്തിലെ കേവടിയ ‍ ആരോഗ്യവന്‍ ഉദ്ഘാടനം ചെയ്തു.

ഗുജറാത്തിലെ കേവഡയിലുള്ള ആരോഗ്യവന്‍ ഒരു‍ മനുഷ്യശരീരത്തിന്റെ ആകൃതിയിലാണ് രൂപകല്പനചെയ്തിരിക്കുന്നത്. വനത്തിനോട് ചേര്‍ന്നിരിക്കുന്ന ഇവിടെ നിരവധി ആയുര്‍വേദ സസ്യങ്ങളാണ് നട്ടുപിടിപ്പിച്ചിരിക്കുന്നത്. 30 ഏക്കര്‍ സ്ഥലത്താണ് ആരോഗ്യവന്‍ തയ്യാറാക്കിയിരിക്കുന്നത്. പോട്ട് ഇറിഗേഷനിലൂടെയാണ് ജലസേചനം നടത്തുന്നത്. ഓരോ ചെടികളെയും പരിചയപ്പെടുത്താന്‍ പേര് എഴുതിവെച്ചിട്ടുണ്ട്. ഭാരതത്തിന്റെ പരമ്പരാഗത ചികിത്സാ സബ്രദായങ്ങളും ആധുനീക ചികിത്സാ സബ്രദായങ്ങളും ചേര്‍ന്ന സംയോജിത ചികിത്സാ സബ്രദായമാണ് ശാന്തിഗിരി വെല്‍നസ് സെന്ററില്‍ ലഭിക്കുന്നത്. നര്‍മ്മദാ തീരത്ത് സഞ്ചാരികളായും ‍ അതിഥികളായും എത്തുന്ന നിരവധി പേര്‍ പ്രതിദിനം ഇവിടം സന്ദര്‍ശിച്ചുവരുന്നു.

Related Articles

Back to top button