KeralaLatestThiruvananthapuram

ഉല്ലാസ യാത്രയ്ക്ക് ഒരുങ്ങി സാഗര റാണി

“Manju”

സിന്ധുമോൾ. ആർ

എറണാകുളം : ലോക്ക്ഡൗണിന് ശേഷം വിനോദസഞ്ചാരമേഖലയുടെ നാഴികക്കല്ലായ സാഗരറാണി വീണ്ടും സര്‍വ്വീസ് ആരംഭിക്കുന്നു. ഏറ്റവും കുറഞ്ഞ ചിലവില്‍ കടല്‍ – കായല്‍ കാഴ്ചകള്‍ കണ്ടു മടങ്ങാം എന്നതാണ് സാഗരറാണി യുടെ ഏറ്റവും വലിയ ആകര്‍ഷണം. കഴിഞ്ഞ 17 വര്‍ഷങ്ങളായി സ്വദേശികളും വിദേശികളുമായ സഞ്ചാരികളുടെ മനസ്സ് കീഴടക്കില്ല ഉല്ലാസ നൗകയാണ് സാഗരറാണി.

എസി കോണ്‍ഫറന്‍സ് ഹാള്‍, അപ്പര്‍ ഡെക്ക്, റസ്റ്റോറന്‍റ് എന്നീ സൗകര്യങ്ങളുള്ള ഉല്ലാസ നൗക അറബിക്കടലിന്റെ മനോഹാരിത ആസ്വദിക്കാന്‍ ഉള്ള സുവര്‍ണ്ണ അവസരമാണ് ഒരുക്കുന്നത്. ബിസിനസ് മീറ്റിങ്ങുകള്‍ക്കും പാര്‍ട്ടികക്കും സജ്ജമാണ് സാഗരറാണി. വെസലിന്റെ കപ്പാസിറ്റി 100 യാത്രക്കാര്‍ ആണെങ്കിലും കോവില്‍ മാനദണ്ഡങ്ങള്‍ പാലിച്ച്‌ 50 യാത്രക്കാരെയാണ് ട്രിപ്പ് അനുവദിക്കുക. പ്രവര്‍ത്തി ദിവസങ്ങളില്‍ 350 രൂപയും അവധിദിവസങ്ങളില്‍ 400 രൂപയുമാണ് ടിക്കറ്റ് നിരക്കുകള്‍. 10 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് യാത്ര സൗജന്യം ആണ് .

കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന് കീഴിലാണ് സാഗറാണി സര്‍വീസ് നടത്തുന്നത് . ടിക്കറ്റുകള്‍ ഓണ്‍ലൈനായി www.sagararani.in എന്ന വെബ്സൈറ്റില്‍ ബുക്ക് ചെയ്യാം. ക്രൂയിസ് ബുക്കിംഗിന് 984621114 3 എന്ന നമ്ബരിലും ബന്ധപ്പെടാം . ഒക്ടോബര്‍ 29 ന് വൈകുന്നേരം പുനരാരംഭിച്ച ട്രിപ്പ് എല്ലാ ദിവസങ്ങളിലും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ച്‌ ട്രിപ്പുകള്‍ നടത്തും.

Related Articles

Back to top button