Thiruvananthapuram

കാര്‍ഷിക മേഖലയെ കോര്‍പ്പറേറ്റുകള്‍ക്ക്‌ തീറെഴുതി:മുല്ലപ്പള്ളി

“Manju”

സേതുനാഥ് എസ്

കാര്‍ഷിക മേഖലയെ കേന്ദ്രസര്‍ക്കാര്‍ കോര്‍പ്പറേറ്റുകള്‍ക്ക്‌ തീറെഴുതിയെന്ന്‌ കെ.പി.സി.സി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍.കര്‍ഷകരക്ഷാ മാര്‍ച്ച്‌ തിരുവനന്തപുരത്ത്‌ ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുക ആയിരുന്നു അദ്ദേഹം.

കര്‍ഷദ്രോഹ നടപടികളാണ്‌ അധികാരത്തില്‍ എത്തിയത്‌ മുതല്‍ മോദി സര്‍ക്കാര്‍ നടപ്പാക്കുന്നത്‌.പാര്‍ലമെന്റ്‌ നടപടിക്രമങ്ങളും കീഴ്‌വഴക്കങ്ങളും കാറ്റില്‍പ്പറത്തിയാണ്‌ കരിനിയമങ്ങള്‍ പാസാക്കുന്നത്‌. കര്‍ഷകദ്രോഹ ബില്ലിലൂടെ കാലങ്ങളായി കര്‍ഷകന്‌ ലഭിച്ചു കൊണ്ടിരുന്ന അവകാശങ്ങള്‍ നിഷേധിച്ചു.കര്‍ഷകന്‌ ആശ്വാസം നല്‍കിയിരുന്ന താങ്ങുവില പരിപൂര്‍ണ്ണമായും ഇല്ലാതാക്കി.ലോകത്ത്‌ പരീക്ഷിച്ച്‌ പരാജയപ്പെട്ട കരാര്‍ കൃഷി നടപ്പാക്കിയത്‌ കോര്‍പ്പറേറ്റ്‌ താല്‍പ്പര്യം കണക്കിലെടുത്താണ്‌.

കര്‍ഷക ദ്രോഹത്തില്‍ മോദിയുടെ അതേ പാതയിലാണ്‌ പിണറായി സര്‍ക്കാരും.നെല്ല്‌,റബ്ബര്‍, നാളികേര കര്‍ഷകര്‍ ഉള്‍പ്പെടെയുള്ള കര്‍ഷകര്‍ ദുരിതത്തിലാണ്‌. കര്‍ഷകരെ വിഡ്ഡികളാക്കുകയും വഞ്ചിക്കുകയും ചെയ്‌ത മോദിക്കും പിണറായിക്കും കര്‍ഷകരുടെ പേരില്‍ വോട്ട്‌ ചോദിക്കാന്‍ അവകാശമില്ല.ചങ്ങാത്ത മുതലാളിത്ത മൂലധന ശക്തികളുമായിട്ടാണ്‌ മുഖ്യമന്ത്രിക്കും സിപിഎമ്മിനും ബന്ധം.കാപട്യക്കാരനായ കമ്യൂണിസ്റ്റാണ്‌ മുഖ്യമന്ത്രിയെന്നും മുല്ലപ്പള്ളി പറഞ്ഞു.

പ്രാവച്ചമ്പലം ജംഗ്‌ഷനില്‍ നിന്നും ആരംഭിച്ച ട്രാക്ടര്‍ റാലിക്ക്‌ കെപിസിസി സെക്രട്ടറി ആര്‍വി രാജേഷ്‌ നേതത്വം നല്‍കി.

കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ കെപി അനില്‍കുമാര്‍,വിജയന്‍ തോമസ്‌ തുടങ്ങിയവരും വി.എസ്‌.ശിവകുമാര്‍ എം.എല്‍.എ എന്നിവരും പങ്കെടുത്തു.

Related Articles

Back to top button