IndiaLatest

ആന്ധ്രാപ്രദേശില്‍ ആളുകൾ കൂട്ടത്തോടെ തളർന്നുവീണു ; ഒരു മരണം

“Manju”

അമരാവതി: ആന്ധ്രാപ്രദേശിലെ വെസ്റ്റ് ഗോദാവരി ജില്ലയില്‍ 350 ലധികം പേരെ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാള്‍ മരിച്ചു. ഞായറാഴ്ച വിജയവാഡ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച 45കാരനാണ് മരിച്ചത്. ഇതുവരെ 292 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇവരില്‍ 140 പേര്‍ ആശുപത്രി വിട്ടു. മറ്റുളളവരുടെ നില തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ചികിത്സ തേടിയവരില്‍ 46 പേര്‍ കുട്ടികളും 70 പേര്‍ സ്ത്രീകളുമാണ്.

കഴിഞ്ഞ ദിവസമാണ് വെസ്റ്റ് ഗോദാവരി ജില്ലയിലെ ഏലൂരു മേഖലയില്‍ ആളുകള്‍ക്ക് കൂട്ടത്തോടെ അസ്വസ്ഥത അനുഭവപ്പെട്ടത്. തലവേദന, ഛര്‍ദ്ദി, ഛര്‍ദ്ദി, അപസ്മാരം തുടങ്ങിയ ലക്ഷണങ്ങളാണ് ഉണ്ടായത്.

കുടിവെള്ളത്തില്‍ മലിന്യം കലര്‍ന്നതാകാം തളര്‍ച്ചയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. പ്രാദേശിക ഭരണകൂടം ഇത് സ്ഥിതീകരിച്ചിട്ടില്ല. വീടുകള്‍ തോറും സന്ദര്‍ശിച്ച് ആരോഗ്യവകുപ്പ് സര്‍വേ നടത്തുന്നുണ്ട്. ഏലൂരു മേഖലയിലേക്ക് പ്രത്യേക വൈദ്യ സംഘത്തെ അയച്ചിട്ടുണ്ട്.

ഉപമുഖ്യമന്ത്രി അല്ല കാളികൃഷ്ണ ശ്രീനിവാസ് എലൂരു സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയിലെത്തി ദുരിതബാധിതരെ കണ്ടു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും വൈദ്യസഹായം നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മെഡിക്കല്‍ ക്യാമ്പുകള്‍ ആരംഭിച്ചിട്ടുണ്ടെന്നും പ്രദേശവാസികളുടെ ആരോഗ്യം നിരീക്ഷിക്കുന്നതിനായി വീടുതോറും സര്‍വേ നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ആന്ധ്ര മുഖ്യമന്ത്രി വൈ.എസ് ജഗന്‍മോഹന്‍ റെഡ്ഡി സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയും ദുരിതബാധിതര്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ചികിത്സയും നല്‍കണമെന്ന് ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിക്കുകയും ചെയ്തു.

Related Articles

Back to top button