Uncategorized

വെറും 299 രൂപയുമായി പോസ്റ്റ് ഓഫീസില്‍ നിന്നും 10 ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ് സ്വന്തമാക്കാം

“Manju”

വലിയ തുകയടച്ച്‌ ഇന്‍ഷൂറന്‍സ് സ്വന്തമാക്കാന്‍ സാധിക്കാത്തവര്‍ക്ക് ആശ്വാസ വാര്‍ത്ത. നിങ്ങള്‍ക്കും കുറഞ്ഞ ചെലവില്‍ പത്ത് ലക്ഷം രൂപയുടെ പോളിസി സ്വന്തമാക്കാം.
പോസ്റ്റ് ഓഫീസിന്റെ പെയ്‌മെന്റ് ബാങ്ക് വഴിയാണ് ഈ സൗകര്യം ലഭിക്കുന്നത്. 299 രൂപ, 399 രൂപ വാര്‍ഷിക പ്രീമിയത്തിലാണ് പോളിസി ലഭിക്കുന്നത്. എല്ലാം പോസ്റ്റ് ഓഫീസിലും ഈ സൗകര്യം ലഭ്യമാണ്. ഇന്‍ഷൂര്‍ ചെയ്യപ്പെട്ട വ്യക്തിക്ക് അപകടമരണം സംഭവിച്ചാല്‍ പത്ത് ലക്ഷം രൂപവരെ ആശ്രിതര്‍ക്ക് ലഭിക്കും. 399 രൂപയുടെ പോളിസിയില്‍ ചില അധിക ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ട്.
ആര്‍ക്കൊക്കെ അംഗങ്ങളാകാം
പദ്ധതിയില്‍ ചേരാനുള്ള പ്രായ പരിധി 18 വയസിനും 65 വയസിനും ഇടയിലാണ്. പോളിസി കാലാവധി ഒരു വര്‍ഷമാണ്. ഇന്ത്യ പോസ്റ്റ് പെയ്മന്റ് ബാങ്ക് ഉപഭോക്താക്കള്‍ക്കാണ് പോളിസി ലഭ്യമാകുന്നത്. ഇന്‍ഷൂറസ് എടുക്കാനായി പോകുമ്ബോള്‍ ആധാര്‍കാര്‍ഡ്, പാന്‍കാര്‍ഡ്, ആക്റ്റീവ് ആയ ഇമെയില്‍ ഐഡി, മൊബൈല്‍ നമ്ബര്‍ (മൊബൈല്‍ നമ്ബറില്‍ ഒറ്റിപി ലഭ്യമാകും) എന്നിവ കൂടെ കരുതണം.
ഇന്‍ഷൂറന്‍സിലൂടെ ലഭിക്കുന്നത്
പോസ്റ്റ് ഓഫീസ് ഇന്‍ഷൂറന്‍സ് പ്രധാനമായും അപകട പരിരക്ഷയാണ് നല്‍കുന്നത്. അപകട മരണങ്ങള്‍, അപകടത്തെ തുടര്‍ന്നുണ്ടായ ശാരീരിക വൈകല്യങ്ങള്‍ക്ക് എന്നിവയ്‌ക്ക് 10 ലക്ഷം രൂപയുടെ സാമ്ബത്തിക സഹായം ലഭിക്കും. അപകടം പറ്റിയ വ്യക്തിയുടെ ആശുപത്രി ചെലവും ഇതില്‍ ഉള്‍പ്പെടും. ഇന്‍ഷൂര്‍ ചെയ്യപ്പെട്ട വ്യക്തി മരണപ്പെട്ടാല്‍ മരണാനന്തര കര്‍മങ്ങള്‍ക്ക് ധനസഹായം ലഭിക്കും. കൂടാതെ മക്കള്‍ക്ക് തുടര്‍ വിദ്യാഭ്യാസ ധനസഹായം എന്നിവ ഈ പോളിസി വഴി ലഭിക്കും.
ഇന്‍ഷൂറന്‍സിലൂടെ ആശുപത്രി ചെലവ്
അപകടത്തില്‍പ്പെട്ടയാളുടെ ആശുപത്രി ചെലവോ അല്ലെങ്കില്‍ 60,000 രൂപയോ ഏതാണ് കുറവ് എന്നത് അനുസരിച്ച്‌ തുക ലഭിക്കും.
കിടത്തി ചികിത്സയ്‌ക്കാണ് 60,000 രൂപ വരെ അനുവദിക്കുന്നത് അല്ലാത്ത പക്ഷം 30,000 രൂപ വരെ അനുവദിക്കും. ഈ ആനുകൂല്യങ്ങള്‍ 299 രൂപ, 399 രൂപ പോളിസികളില്‍ പൊതുവായി ലഭിക്കും.

Related Articles

Back to top button