IndiaLatest

കോവിഡ് പരിശോധന പാസായി ടീം ഇന്ത്യ

“Manju”

ഇംഗ്ലണ്ട് പരീക്ഷയ്ക്ക് മുമ്പ് ആദ്യ കോവിഡ് പരീക്ഷ പാസായി ടീം ഇന്ത്യ | India  players clear first of 3 Covid-19 tests ahead of England series

ശ്രീജ.എസ്

ചെന്നൈ: ഇംഗ്ലണ്ടിനെതിരേ നാട്ടില്‍ ആരംഭിക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ് ആദ്യ കോവിഡ് പരിശോധന പാസായി ടീം ഇന്ത്യ. ഫെബ്രുവരി രണ്ടിനാണ് ആദ്യ ടെസ്റ്റിനു മുമ്പ് ടീമിന്റെ പരിശീലനം ആരംഭിക്കുന്നത്. ഇതിനു മുമ്പ് ടീം മൂന്ന് ആര്‍.ടി-പി.സി.ആര്‍ പരിശോധനകള്‍ക്ക് വിധേയരാകണം. ഇതിലെ ആദ്യ പരിശോധനയാണ് കഴിഞ്ഞ ദിവസം നടന്നത്.

നിലവില്‍ ചെന്നൈയിലെ ലീല പാലസ് ഹോട്ടലിലാണ് ഇന്ത്യന്‍ ടീം ക്വാറന്റൈനില്‍ കഴിയുന്നത്.
ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ നിന്ന് വ്യത്യസ്തമായി കുടുംബാംഗങ്ങളെ ബി.സി.സി.ഐ താരങ്ങള്‍ക്കൊപ്പം അനുവദിച്ചിട്ടുണ്ട്.

Related Articles

Back to top button