IndiaLatest

കാർഷിക നിയമങ്ങൾ കത്തിക്കും ;  ഹോളി ദിനത്തിൽ സമരം നടത്തുമെന്ന് പ്രതിഷേധക്കാർ

“Manju”

ന്യൂഡൽഹി : കാർഷിക നിയമങ്ങൾക്കെതിരെയുള്ള പ്രതിഷേധം കൂടുതൽ ശക്തമാക്കുമെന്ന് സംയുക്ത കിസാൻ മോർച്ച. ഇതിന്റെ ഭാഗമായി സംപൂർണ ഭാരത് ബന്ദ് നടത്തുമെന്ന് ഗംഗാനഗർ കിസാൻ സമിതി നേതാവ് രഞ്ജിത് രാജു അറിയിച്ചു. മാർച്ച് 26 നാണ് ബന്ദ് ആഹ്വാനം ചെയ്തിരിക്കുന്നത്. പന്ത്രണ്ട് മണിക്കൂർ നേരം കടകളും വ്യവസായ സ്ഥാപനങ്ങളും അടച്ചിട്ടായിരിക്കും പ്രതിഷേധം നടത്തുക.

മാർച്ച് 28 ന് കാർഷിക നിയമങ്ങളുടെ കോപ്പികൾ കത്തിച്ച് പ്രതിഷേധം നടത്താനും തീരുമാനിച്ചതായി സംഘടനകൾ അറിയിച്ചു. ഹോളിയുടെ ഭാഗമായാണ് പ്രതിഷേധം നടത്തുക. അന്നേ ദിവസം രാവിലെ ആറ് മണി മുതൽ വൈകുന്നേരം ആറ് മണി വരെ സമരം നടത്തുമെന്നും സംഘടനാ നേതാക്കൾ വ്യക്തമാക്കി. 112 ദിവസം സമരം ചെയ്തത് തന്നെ വലിയൊരു നേട്ടമാണെന്നാണ് നേതാക്കൾ പറയുന്നത്.

വരാനിരിക്കുന്ന സമരങ്ങളിൽ ട്രേഡ് യൂണിയനുകൾ, സംഘടിതവും അസംഘടിതവുമായ മേഖലകൾ, രാഷ്ട്രീയ അസോസിയേഷനുകൾ, കാർഷിക തൊഴിലാളി യൂണിയനുകൾ, ട്രാൻസ്‌പോർട്ട് അസോസിയേഷനുകൾ, അധ്യാപക സംഘടനകൾ, യുവജന, വിദ്യാർത്ഥി സംഘടനകൾ എന്നിവരുടെ പിന്തുണ ലഭിച്ചതായാണ് പ്രതിഷേധക്കാർ പറയുന്നത്.

Related Articles

Back to top button