KeralaLatest

കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു​പേ​രെ അ​റ​സ്​​റ്റ്​ ചെ​യ്തു

“Manju”

ശ്രീ​കൃ​ഷ്ണ​പു​രം: മ​ണ്ണമ്പ​റ്റ മ​ഠ​ത്തി​ല്‍ പ​ള്ളി​യാ​ല്‍ ശ്രീ​കു​മാ​റിന്‍റെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു​പേ​രെ ശ്രീ​കൃ​ഷ്ണ​പു​രം സി.​ഐ കെ.​എം. ബി​നീ​ഷ് അ​റ​സ്​​റ്റ്​ ചെ​യ്തു. മ​ണ്ണമ്പ​റ്റ തേ​ലാ​ട്ടു​കു​ന്നി​ല്‍ സു​ഭാ​ഷ് (22), തി​രു​വാ​ഴി​യോ​ട് കി​ഴ​ക്കെ​പു​ര​ക്ക​ല്‍ ര​ഞ്ജി​ത് (32)എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. സു​ഭാ​ഷിന്‍റെ പേ​രി​ല്‍ 302ാം വ​കു​പ്പ് പ്ര​കാ​രം കൊ​ല​പാ​ത​ക​ത്തി​നാ​ണ് കേ​സ്. തെ​ളി​വ്​ ന​ശി​പ്പി​ക്കാ​ന്‍ കൂ​ട്ടു​നി​ന്ന​തി​നാ​ണ് ര​ഞ്ജി​ത്തി​നെ​തി​രെ കേ​സ്.ശ്രീ​കു​മാ​റും പ്ര​തി​ക​ളും ഒ​രു​മി​ച്ചു മ​ദ്യ​പി​ച്ച ശേ​ഷ​മു​ണ്ടാ​യ വ​ഴ​ക്കാ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ക​രാ​ര്‍ ജോ​ലി​ക്കാ​ര​നാ​യ ര​ഞ്ജി​ത്തിന്‍റെ കീ​ഴി​ലു​ള്ള​വ​രാ​ണ്​ മ​രി​ച്ച ശ്രീ​കു​മാ​റും സു​ഭാ​ഷും. പോ​ക്‌​സോ കേ​സി​ല്‍ സു​ഭാ​ഷ് പ്ര​തി​യാ​ണെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. കാ​ഞ്ഞി​ര​പ്പു​ഴ ജ​ല​സേ​ച​ന പ​ദ്ധ​തി​യു​ടെ പാ​ര്‍ത്ത​ല അ​ക്വ​ഡേ​റ്റി​നു താ​ഴെ വെ​ള്ളി​യാ​ഴ്ച​യാ​ണ് ശ്രീ​കു​മാ​റി​നെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ട​ത്.

Related Articles

Back to top button