IndiaKeralaLatestUncategorized

ജീവിതം വഴിമുട്ടി ഓട്ടോറിക്ഷ തൊഴിലാളികള്‍

“Manju”

പാലക്കാട്: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളും, ലോക്ക് ഡൗണും നിലവിൽ വന്നതോടെ ദുരിതത്തിലായി ഓട്ടോറിക്ഷ തൊഴിലാളികൾ. അന്നന്നത്തെ അന്നത്തിനായി കഷ്ടപ്പെടുന്ന ഓട്ടോറിക്ഷ തൊഴിലാളികളുടെ ജീവിതം വഴിമുട്ടി അവസ്ഥയിലാണ്.
ഇവർ കുടുംബങ്ങളെ എങ്ങനെ നോക്കും എന്ന ആശങ്കയിലാണ്. ലോണുകളും മറ്റും എടുത്ത് ഓട്ടോറിക്ഷ വാങ്ങിയവരാണ് ഭൂരിഭാഗം ആളുകളും. ഇതിൽ പകുതി ആളുകൾക്കു മാത്രമേ ക്ഷേമനിധികളും മറ്റും ഉള്ളൂ. ആയതിനാൽ സർക്കാർ ഏതെങ്കിലും തരത്തിൽ ഓട്ടോറിക്ഷ തൊഴിലാളി കൾക്ക് ഒരു ധനസഹായം ചെയ്താൽ മാത്രമേ അവർക്ക് കുടുംബം പോറ്റി കൊണ്ടുപോകാൻ സാധിക്കുകയുള്ളൂ.
കാരണം ആർക്കും അടുത്ത ദിവസത്തേക്ക് മാറ്റി വെക്കാൻ സമ്പാദ്യങ്ങൾ ഒന്നും തന്നെ ഇല്ല അന്നന്നത്തെ അന്നത്തിനു വേണ്ടി മാത്രമാണ് കഷ്ടപ്പെടുന്നത്. ഹാർട്ട് സംബന്ധമായും മറ്റു തരത്തിലുള്ള അസുഖങ്ങളും ഉള്ള നിരവധി ഓട്ടോറിക്ഷ തൊഴിലാളികൾ അവർക്കു മരുന്നു വാങ്ങാൻ പോലും കഴിയാത്ത അവസ്ഥയിലാണ്.
സർക്കാരിന്റെ ഭാഗത്തുനിന്ന് ഇവർക്ക് ഒരു അടിയന്തര ധനസഹായം ലഭിക്കണമെന്നാണ് ഓട്ടോറിക്ഷ തൊഴിലാളികളുടെ ആവശ്യം.

Related Articles

Back to top button