IndiaKeralaLatest

.മാവോയിസ്റ്റുകള്‍ക്കിടയില്‍ കോവിഡ് വ്യാപനം

“Manju”

 

ഛത്തീസ്ഗഡ്: മാവോയിസ്റ്റ് ശക്തികേന്ദ്രങ്ങളില്‍ ഉള്‍പ്പെടെ കോവിഡ് വ്യാപിച്ചതായി സൂചന. നിരവധി മാവോയിസ്റ്റുകള്‍ക്ക് ഇതിനകം തന്നെ കോവിഡ് ബാധിച്ച്‌ മരിച്ചതായും അവരുടെ കേഡര്‍മാര്‍ക്കിടയില്‍ രോഗം പടര്‍ന്നിട്ടുണ്ടെന്നും ദന്തേവാഡ എസ്.പി അഭിഷേക് പല്ലവ പറഞ്ഞു. 10 പേരെങ്കിലും അണുബാധ മൂലം മരിച്ചിരിക്കാമെന്നാണ് നിഗമനം. 200 നക്‌സലുകള്‍ക്ക് കൊറോണ വൈറസ് അണുബാധയുണ്ടാകാന്‍ സാധ്യതയുണ്ടെന്നും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ആരോഗ്യസ്ഥിതി മോശമാകുന്ന സാഹചര്യത്തില്‍ കീഴടങ്ങാന്‍ ആവശ്യപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രോഗം ബാധിച്ചവര്‍ക്ക് പോലീസ് മരുന്നുകള്‍ നല്‍കുമെന്നും കീഴടങ്ങുന്നവരെ പുനരധിവസിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വനങ്ങളുടെ പ്രാന്തപ്രദേശത്ത് താമസിക്കുന്ന ഗ്രാമീണ ആദിവാസികളുമായി മാവോയിസ്റ്റുകള്‍ കൂടിച്ചേരുന്നത് നിരപരാധികളായ ആദിവാസി ഗ്രാമീണരുടെ ജീവന്‍ അപകടത്തിലാക്കുമെന്നും എസ്.പി പറഞ്ഞു.ഏതാനും ആഴ്ചകളായി കോവിഡ് അണുബാധയെത്തുടര്‍ന്ന് സി.പി.ഐ-മാവോയിസ്റ്റ് ഗ്രൂപ്പിലെ പത്തോളം അംഗങ്ങള്‍ മരിച്ചതായി ബസ്തര്‍ പൊലീസും അവകാശപ്പെടുന്നു. തിങ്കളാഴ്ച രാത്രി ബിജാപൂര്‍, സുക്മ ജില്ലകളുടെ അതിര്‍ത്തിയിലുള്ള വനത്തില്‍ സഹപ്രവര്‍ത്തകരുടെ മൃതദേഹങ്ങള്‍ നക്സലുകള്‍ കത്തിച്ചതായി നാട്ടുകാര്‍ അറിയിച്ചതായി പോലീസ് പറഞ്ഞു. ബിജാപൂരിലെ ഗംഗലൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ പീഡിയ പ്രദേശത്ത് അഞ്ഞൂറോളം നക്സലുകള്‍ ഒത്തുകൂടിയതായി ദന്തേവാഡ എസ്.പി പറഞ്ഞു. കാലഹരണപ്പെട്ട മരുന്നുകളും കാലഹരണപ്പെട്ട ഭക്ഷ്യ ഉല്‍പന്നങ്ങളും വന്‍തോതില്‍ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്നതായും സൂചനയുണ്ട്. ഗംഗലൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പല്‍നാര്‍ വനത്തിലെ മാവോയിസ്റ്റ് ക്യാമ്ബില്‍ നടത്തിയ റെയ്ഡില്‍ സുരക്ഷാ സേന കത്ത് ഉള്‍പ്പെടെയുള്ളവ പിടിച്ചെടുത്തിരുന്നു. മുതിര്‍ന്ന മാവേയിസ്റ്റ് നേതാവിന് ക്യാമ്ബിലുള്ളവര്‍ എഴുതിയ കത്താണ് ഇതെന്നാണ് പൊലീസ് വാദം. കത്തില്‍ സംഘടനയിലെ ഉയര്‍ന്ന അംഗങ്ങള്‍ ഉള്‍പ്പെടെ നിരവധിപേര്‍ക്ക് രോഗം(പേര് സൂചിപ്പിച്ചിട്ടില്ല) ബാധിച്ചതായി പറയുന്നുണ്ട്. രോഗബാധയില്‍ ആശങ്കയുണ്ടെന്നും വിഷയം ഗൗരവമായി കാണാനും മുതിര്‍ന്ന മാവോയിസ്റ്റ് നേതാവിനോട് കത്തില്‍ അഭ്യര്‍ഥിച്ചിരുന്നു. അസുഖം കോവിഡ് ആണെന്ന് കത്തില്‍ പറഞ്ഞിട്ടില്ലെങ്കിലും അത്തരമൊരു നിഗമനത്തിലാണ് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍. ‘ഞങ്ങള്‍ക്ക് ലഭിച്ച ഫീല്‍ഡ് റിപ്പോര്‍ട്ട് രോഗബാധ സ്ഥിരീകരിക്കുന്നു’-ഐ‌.ജി സുന്ദര്‍‌രാജ് മാധ്യമങ്ങളോട് പറഞ്ഞു. രണ്ട് ദിവസം മുമ്ബ്, ദര്‍ഭ ഡിവിഷനിലെ 100 മാവോയിസ്റ്റുകള്‍ക്ക് കോവിഡ് ബാധിച്ചതായും അവരില്‍ പലരും ഗുരുതരമായി ആസുഖ ബാധിതരാണെന്നും അഭ്യൂഹമുണ്ടായിരുന്നു

Related Articles

Back to top button