ErnakulamKeralaLatest

സ്കൂട്ടര്‍ കണ്ടെയ്നര്‍ ലോറിക്കടിയിലേക്കു മറിഞ്ഞ് ദമ്പതികള്‍ മരിച്ചു

“Manju”

കൊച്ചി: നിയന്ത്രണം വിട്ട സ്കൂട്ടര്‍ കണ്ടെയ്നര്‍ ലോറിക്കടിയിലേക്കു മറിഞ്ഞ് ദമ്പതികള്‍ മരിച്ചു. മൂത്തകുന്നം-കോട്ടപ്പുറം പാലത്തില്‍ വച്ചാണ് അപകടം നടന്നത്. സ്കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന മുഹമ്മദ് ഷാന്‍ (34), ഭാര്യ ഹസീന (30) എന്നിവര്‍ അപകടസ്ഥലത്തു തന്നെ മരിച്ചു.

കോഴിക്കോട്ടേക്കു പോകുകയായിരുന്ന കണ്ടെയ്നര്‍ ലോറിയെ മറികടക്കുന്നതിനിടെ സ്കൂട്ടര്‍ നിയന്ത്രണം വിട്ട് ലോറിക്കടിയിലേക്കു വീഴുകയായിരുന്നു. സൗദിയില്‍ ഡ്രൈവര്‍ ആയി ജോലി ചെയ്തിരുന്ന മുഹമ്മദ് ഷാന്‍ ഒരു ആഴ്ച മുന്‍പാണ് നാട്ടിലെത്തിയത്. ക്വാറന്റീനില്‍ കഴിഞ്ഞ് ഇന്നലെയാണു പുറത്തിറങ്ങിയത്. എറണാകുളം ലിസി ആശുപത്രിയില്‍ പോയി മടങ്ങുകയായിരുന്നു ഇവര്‍. നിയ ഫാത്തിമ, അമല്‍ ഫര്‍ഹാന്‍ എന്നിവരാണ് മക്കള്‍.

Related Articles

Back to top button