LatestMalappuram
എടപ്പാൾ ഇർഷാദ് വധം; തെളിവെടുപ്പ് മൂന്നാം ദിനവും നടത്തി
പി.വി.എസ്
മലപ്പുറം: ഇർഷാദ് വധം ഒന്നാം പ്രതി സുഭാഷുമായി മൂന്നാം ദിസവും പോലീസ് തെളിവെടുപ്പ് നടത്തി. പ്രതി കുടുംബത്തോടൊപ്പം താമസിച്ചിരുന്ന വട്ടംകുളത്തെ ക്വാർട്ടോഴ്സിൽ പരിശോധന നടത്തിയതിൽ കൊലയ്ക്ക് മുമ്പ് ബോധം കെടുത്താനുപയോഗിച്ചെന്ന് കരുതുന്ന നെബുലൈസർ കണ്ടടുത്തു. പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു ക്വാർട്ടേഴ്സിൻ്റെ പുറക് വശത്ത് നിന്നും കണ്ടടുത്തത്.വിരലടയാള വിദഗ്ധരുടെ പരിശോധനകൾക്ക് ശേഷമേ മറ്റ് വിവരങ്ങൾ അറിയു.ഡി വൈ എസ് പി സുരേഷ് ബാബു, സി ഐ ബഷീർ ചിറക്കൽ, എസ് ഐ ഹരിഹരസുനു തുടങ്ങിയ പോലീസ് സംഘമാണ് പ്രതിയുമായി തെളിവെടുപ്പ് നടത്തിയത്.