LatestSports

അവസാന ഓവറിലെ എല്ലാ പന്തുകളും സിക്‌സർ പറത്തി; ജോൺ ഗ്ലാസിക്ക് ലോക റെക്കോർഡ്

“Manju”

ഡബ്ലിൻ: ക്രിക്കറ്റിലെ എല്ലാ അനിശ്ചിതത്വവും അവസാനപന്തുവരെയെന്ന് ഉറപ്പിക്കുന്ന അയർലന്റിൽ നിന്നൊരു ഞെട്ടിക്കുന്ന പ്രകടനം. എൽ.വി.എസ്. ടി20 മത്സരത്തിലാണ് ലോകനേട്ടം പിറന്നത്. അവസാന ഓവറിലെ എല്ലാ പന്തുകളും സിക്‌സർ പറത്തി ജോൺ ഗ്ലാസിയാണ് ലോകനേട്ടം കൈവരിച്ചത്.

തന്റെ ടീമായ ബലിമീനയെ ജയിപ്പിക്കാൻ അവസാന ഓവറിൽ വേണ്ടത് 35 റൺസായിരുന്നു. എന്നാൽ ജോൺ ഗ്ലാസി കെഗ്രാഗ് ക്ലബ്ബിനെതിരെയാണ് അവിശ്വസനീയ ജയം ടീമിന് സമ്മാനിച്ചത്.

ഓവറിലെ ആദ്യപന്തിൽ തുടക്കമിട്ട സിക്‌സർ പറത്തൽ അവസാന പന്തുവരെ തുടർന്നു. ലോക ക്രിക്കറ്റ് ചരിത്രത്തിൽ ഇന്നുവരെ ഒരാളും 35 റൺ്‌സ് എന്ന അവസാന ഓവറിലെ വിജയലക്ഷ്യം മറികടന്നിട്ടില്ലെന്നതാണ് ജോണിനെ വ്യത്യസ്തനാക്കുന്നത്.

ആദ്യംബാറ്റ് ചെയ്ത കെഗ്രാഗ് 20 ഓവറിൽ 147 റൺസാണെടുത്തത്. മറുപടി ബാറ്റിംഗിൽ ബാലിമീന 19 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 113 റൺസ് തോൽവി ഉറപ്പിച്ചു നിൽക്കേയാണ് ഗ്ലാസിയുടെ വീരോചിത പ്രകടനം ഉണ്ടായത്. അവസാന ഓവറിൽ 36 റൺസ് നേട്ടത്തോടെ ഗ്ലാസി വ്യക്തിഗത സ്‌കോർ 87 ആക്കിയാണ് ടീമിനെ വിജയത്തിലേക്കും ലോകനേട്ട ത്തിലേക്കും നയിച്ചത്.

Related Articles

Back to top button