IndiaKeralaLatest

കെ.എസ്.ആര്‍.ടി.സി ഇന്നും നാളെയും അധിക ദീര്‍ഘദൂര സര്‍വീസുകള്‍ നടത്തും

“Manju”

തിരുവനന്തപുരം: ശനിയാഴ്ച മുതല്‍ സംസ്ഥാനത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കെ.എസ്.ആര്‍.ടി.സി ഇന്നും നാളെയും കുടുതല്‍ ദീര്‍ഘദൂര സര്‍വീസുകള്‍ നടത്തും. ആവശ്യം വന്നാല്‍ ബംഗലൂരുവില്‍ നിനന്ന് മലയാളികഴെ തിരികെയെത്തിക്കാന്‍ കൂടുതല്‍ സര്‍വീസുകള്‍ നടത്തും. ആശുപത്രി സൂപ്രണ്ടുമാര്‍ ആവശ്യപ്പെട്ടാല്‍ ആശുപത്രി ജീവനക്കാര്‍ക്കും രോഗികള്‍ക്കുമായി പ്രത്യേക സര്‍വീസും നടത്തുമെന്ന് കെ.എസ്.ആര്‍.ടി.സി അറിയിച്ചു.
അതിനിടെ, സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന 15 സര്‍വീസുകള്‍ ശനിയാഴ്ച മുതല്‍ ഈ മാസം 31 വരെ സര്‍വീസുകള്‍ റദ്ദാക്കി. കോവിഡ് രണ്ടം തരംഗത്തിന്റെ തീവ്രത പരിഗണിച്ചാണിത്. സംസ്ഥാനത്തിന് അകത്തും പുറത്തും ദീര്‍ഘദൂര സര്‍വീസുകളും റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു. വേണാട്, വഞ്ചിനാട്, ഇന്റര്‍സിറ്റി, ഏറനാട്, കണ്ണൂര്‍, ജന്‍ശതാബ്ദി, പാലരുവി എക്‌സ്പ്രസ്, ബാനസവാടി-എറണാകുളം എക്‌സപ്രസ്, മംഗലാപുരം-തിരുവനന്തപുരം എക്‌സ്പ്രസ്, ചെന്നൈ- തിരുവന്തപുരം സൂപ്പര്‍ഫാസ്റ്റ്, ചെന്നൈ-തിരുവനന്തപുരം അന്ത്യോദയ, നിസാമുദീന്‍-തിരുവനന്തപുരം പ്രതിവാര എക്‌സ്പ്രസ്, ആലപ്പുഴ-കൊല്ലം, എറണാകുളം-ആലപ്പുഴ, ഷൊര്‍ണൂര്‍- എറണാകുളം മെമു സര്‍വീസും റദ്ദാക്കി.
അതേസമയം, യാത്രക്കാര്‍ ഏറെയുള്ള സര്‍വീസുകള്‍ റദ്ദാക്കിയിട്ടില്ല. ലോക്ഡൗണിനെ തുടര്‍ന്നല്ല, യാത്രക്കാരുടെ എണ്ണം കുറഞ്ഞതിനാലാണ് ഈ സര്‍വീസുകള്‍ റദ്ദാക്കുന്നതെന്ന് റെയില്‍വേ അറിയിച്ചു. ലോക്ഡൗണ്‍ അനുസരിച്ച്‌ സര്‍വീസുകള്‍ ക്രമീകരിക്കണമോ എന്ന് വൈകിട്ട് തീരുമാനിക്കുമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു.

Related Articles

Back to top button