IndiaLatest

ശബരിമല ചെമ്പോല 300 വര്‍ഷം പഴക്കമുള്ളത്

“Manju”

കൊച്ചി: ശബരിമലയുമായി ബന്ധപ്പെട്ട ചെമ്പോബോല താന്‍ മോന്‍സണ് കൈമാറിയതാണെന്ന് സൂചിപ്പിച്ച്‌ തൃശൂര്‍ സ്വദേശിയായ പുരാവസ്‌തു കച്ചവടക്കാരന്‍. മോന്‍സന്റെ സുഹൃത്തായ സന്തോഷിന് താനാണ് ചെമ്പോല കൈമാറിയതെന്നും പരിശോധനയില്‍ 300 വര്‍ഷം പഴക്കമുണ്ടെന്ന് ഉറപ്പ് വരുത്തിയിരുന്നതായും തൃശൂര്‍ സ്വദേശിയായ ഗോപാലകൃഷ്‌ണന്‍ പറഞ്ഞു.
ത്യശൂര്‍ ഫിലാറ്റലിക് ക്ലബില്‍ വെച്ച്‌ കാലപ്പഴക്കം തോന്നിയത് കൊണ്ടാണ് ഒരാളില്‍ നിന്ന് ചെമ്പോല വാങ്ങിയതെന്ന് ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഇത് സന്തോഷ് എന്നയാള്‍ക്ക് കൊടുത്തത് താനാണ്. പണം വാങ്ങിയാണ് സന്തോഷിന് ചെമ്പോല നല്‍കിയത്. ക്ലബ്ബ് അംഗമായ ഒരു പുരാവസ്തു വിദഗ്ദ്ധനാണ് ചെമ്പോല പരിശോധിച്ച്‌ ആധികാരികത ഉറപ്പുവരുത്തിയത്.
ശബരിമലയില്‍ വെടിവഴിപാടോ നാളികേര വഴിപാടോ ഒരു പ്രത്യേക വ്യക്തിയെ ഏല്‍പ്പിച്ചു എന്നതാണ് ചെമ്പോലയിലെ ഉള‌ളടക്കമെന്ന് ഗോപാലകൃഷ്‌ണന്‍ പറഞ്ഞു.
രണ്ടുവര്‍ഷം മുന്‍പാണ് സന്തോഷിന് ചെമ്പോല കൈമാറിയത്. മോന്‍സണിന്റെ കയ്യിലെത്തിയത് അറിഞ്ഞിരുന്നില്ല. മോന്‍സണുമായി നേരിട്ട് ഇടപാടൊന്നുമില്ല. ഒരിക്കല്‍ തന്നെ വിളിച്ചിരുന്നു. മോന്‍സണെ പരിചയപ്പെടാത്തത് നന്നായി എന്ന് ഇപ്പോള്‍ തോന്നുന്നുവെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.

Related Articles

Back to top button