IndiaLatest

അടയ്ക്കയ്ക്ക് നല്ലകാലം

“Manju”

അടയ്ക്കയ്ക്ക് നല്ലകാലം
കോട്ടയം: സീസണില്‍ കര്‍ഷകര്‍ക്ക് പ്രതീക്ഷ നല്‍കി അടയ്ക്ക വിലയില്‍ വര്‍ദ്ധന. കൊട്ടടയ്ക്ക പഴയതിന് 375 രൂപയും പുതിയതിന് 250 രൂപയും വിലയുണ്ട്. നവംബര്‍ മുതല്‍ മെയ് വരെയാണ് അടയ്ക്കായുടെ സീസണ്‍. ഇതില്‍ നവംബര്‍, മെയ് മാസങ്ങളിലാണ് വിളവെടുപ്പ് കൂടുതല്‍. ജില്ലയില്‍ പ്രധാനമായും നാലോ അഞ്ചോ പ്രദേശങ്ങളില്‍ മാത്രമാണ് കമുക് കൃഷിയുള്ളത്. എറണാകുളം ജില്ലയിലെ പെരുമ്പാവൂരാണ് പ്രധാന മാര്‍ക്കറ്റ്. കൊട്ടടയ്ക്ക വടക്കേ ഇന്ത്യയിലേക്കാണ് കയറ്റുമതി ചെയ്യുന്നത്. ഇവിടെ നിന്ന് വിവിധതരം പാക്ക് ഉദ്പന്നങ്ങളായി വിപണിയിലെത്തും.
മുന്‍കാലങ്ങളിലെപോലെ കമുക് കൃഷി ഇപ്പോള്‍ വ്യാപകമല്ല. ഏക വിളയായതിനാല്‍ പല പറമ്പിലും പത്തോ പതിനഞ്ചോ കമുകുകളേയുള്ളൂ. അത്രയും വിളവെടുക്കാന്‍ കയറ്റക്കാരെ കിട്ടാനില്ലെന്ന് കര്‍ഷകര്‍ പറയുന്നു. നാട്ടിന്‍ പുറങ്ങളില്‍ കൊഴിഞ്ഞു വീഴുന്ന അടയ്ക്ക ശേഖരിച്ച്‌ ഉണക്കി വില്‍പ്പന നടത്തുന്നതാണ് പതിവ്.

  • കയറ്റുമതി ചെയ്യുന്നത് കൊട്ടടയ്ക്ക
  • ജില്ലയില്‍ കൂടുതലായി കൃഷി ചെയ്യുന്നത് മംഗള ഇനം
  • കേരളത്തിലെ പ്രധാന മാര്‍ക്കറ്റ് പെരുമ്ബാവൂരില്‍
  • കൃഷി പ്രധാനമായും നെടുംകുന്നം, മണിമല, ഉഴവൂര്‍
  • കൊട്ടടയ്ക്ക കയറ്റുമതി യു പി, ബീഹാര്‍, മദ്ധ്യപ്രദേശ്

    പഴുക്ക (ഒരെണ്ണം) 5 രൂപ

  • ‘ കുറച്ചു കമുകുമാത്രമുള്ളവരെ സംബന്ധിച്ച്‌ വിളവെടുപ്പ് ഒരു പ്രശ്നമാണ്. കയറ്റക്കാരെ കിട്ടാന്‍ ബുദ്ധിമുട്ട്. പൊഴിഞ്ഞു വീഴുന്നത് പെറുക്കിയെടുത്ത് വില്‍ക്കുകയേ മാര്‍ഗമുള്ളൂ. വവ്വാലിന്റെയും മറ്റും ശല്യമുള്ളതിനാല്‍ പഴുക്കയായി കിട്ടുക വിരളമാണ്.’

Related Articles

Back to top button