InternationalLatest

ആദ്യം വിറപ്പിച്ചു, പിന്നെ ആഴ്സണലിന്റെ വിധി!

“Manju”

നിലവിലെ ചാമ്പ്യന്മാരും ഗംഭീര ഫോമിലും ഉള്ള മാഞ്ചസ്റ്റര്‍ സിറ്റിയെ ആകെ വിറപ്പിച്ചും ആഴ്സണലിന് പരാജയം ഒഴിവാക്കാന്‍ ആയില്ല.ഇന്ന് എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ നടന്ന ഗംഭീര മത്സരത്തില്‍ ഇഞ്ച്വറി ടൈമിലെ വിജയ ഗോളില്‍ ആണ് മാഞ്ചസ്റ്റര്‍ സിറ്റി മൂന്ന് പോയിന്റ് സ്വന്തമാക്കിയത്. ഇന്ന് ആദ്യ പകുതിയില്‍ തീര്‍ത്തും ആഴ്സണലിന്റെ ആധിപത്യം ആണ് കണ്ടത്. അവര്‍ തുടര്‍ച്ചയായി അവസരങ്ങള്‍ സൃഷ്ടിച്ചപ്പോള്‍ ഒരു ഷോട്ട് ടാര്‍ഗറ്റിലേക്ക് പോലും തൊടുക്കാന്‍ സിറ്റിക്ക് ആയില്ല.

31ാം മിനുട്ടില്‍ ടിയേര്‍നിയുടെ പാസില്‍ നിന്ന് സാക ആഴ്സണലിന് ലീഡ് നല്‍കി. താരത്തിന്റെ ഈ സീസണിലെ ആറാമത്തെ ലീഗ് ഗോളായിരുന്നു ഇത്. ആദ്യ പകുതിയില്‍ ആഴ്സണല്‍ പിന്നെയും അവസരങ്ങള്‍ സൃഷ്ടിച്ചു എങ്കിലും ഗോള്‍ വന്നില്ല. രണ്ടാം പകുതിയും ആഴ്സണല്‍ നല്ല രീതിയിലാണ് തുടങ്ങിയത്. എന്നാല്‍ 56ആം മിനുട്ടില്‍ സാക ബെര്‍ണാഡോ സില്‍വയെ ഫൗള്‍ ചെയ്തതിന് VAR പെനാല്‍റ്റി വിധിച്ചു. പെനാള്‍ട്ടി എടുത്ത മെഹ്റസ് പന്ത് ലക്ഷ്യത്തില്‍ എത്തിച്ച്‌ സിറ്റിയെ കളിയിലേക്ക് തിരികെ കൊണ്ടു വന്നു.

Related Articles

Back to top button