KeralaLatest

കളക്ടറുടെ കച്ചേരിയോടെ തിരുവമ്പാടി സംഗീതോത്സവത്തിന് തുടക്കം

“Manju”

തൃശൂര്‍; ജില്ലാ കളക്ടറുടെ കച്ചേരിയോടെ തിരുവമ്പാടി സംഗീതോത്സവത്തിനു തുടക്കം. ഇന്നലെ തിരുവമ്പാടി ഏകാദശി സംഗീതോത്സവം തുടങ്ങിയതു കളക്ടര്‍ ഹരിത വി. കുമാറിന്റെ കച്ചേരിയോടെയാണ്.’ നന്ദനന്ദന ഗോപാല ‘എന്ന രാഗമാലിക കൃതിയോടെയാണു തുടങ്ങിയത്. ദിവസവും രാവിലെ 6നു കച്ചേരികള്‍ തുടങ്ങും. തിങ്കള്‍ വൈകിട്ട് എ.ഇ.വാമനന്‍ നമ്പൂതിരിയുടെ കച്ചേരി ഉണ്ട്.

11നു മുടികൊണ്ടാന്‍ രമേശിന്റ വീണക്കച്ചേരിയും 12നു വൈകിട്ടു മാതംഗി സത്യമൂര്‍ത്തിയുടെ കച്ചേരിയും ഇവിടെ നടക്കും. രാവിലെ പഞ്ചരത്ന കീര്‍ത്തനാലാപനം. വൈകിട്ടു സംഗീതോത്സവം സമാപിക്കും. മൃദംഗ വിദ്വാന്‍ ബാലകൃഷ്ണ കമ്മത്തിനു 12നു സംഗീതതിലക ബഹുമതി സമ്മാനിക്കും. മേല്‍ശാന്തി വടക്കേ കപ്ലിങ്ങാട് പ്രദീപ് നമ്പൂതിരി ദീപം തെളിച്ചു. പ്രസിഡന്റ് പി.ചന്ദ്രശേഖരന്‍, സെക്രട്ടറി എം.രവികുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button