KeralaLatest

അന്യം നിന്ന ജീവികള്‍ ഭൂമിയില്‍ തിരികെ വരുമോ !

“Manju”

ഒരു വിചിത്ര ജീവിയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. നോര്‍വീജിയന്‍ കടലില്‍ നിന്നും മത്സ്യത്തൊഴിലാളിക്കാണ് ‘ഡ്രാഗണ്‍ പോലെയുള്ള’ മത്സ്യത്തിനെ കണ്ടു കിട്ടിയത്. ഇളം പിങ്ക് നിറത്തില്‍, വലിയ കണ്ണുകളും ശരീരത്തില്‍ ചിറകിന്റെ ആകൃതിയും നീളമുള്ള വാലുമാണ് ഈ മത്സ്യത്തിനുള്ളത്.
ഈ വിചിത്ര മത്സ്യത്തിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നതോടെ ഇന്‍സ്റ്റാഗ്രാമില്‍ ചര്‍ച്ചകള്‍ സജീവമാണ്. ഭൂമിയെ ഒരു കാലത്ത് അടക്കി ഭരിച്ചെന്ന് കരുതുന്ന ദിനോസറുകളുടെ കാലഘട്ടത്തിലെ ജീവികള്‍ വീണ്ടും അവതരിക്കുമോയെന്നുള്ള ചര്‍ച്ചകളാണ് പുരോഗമിയ്ക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ ഈ ചര്‍ച്ചയ്ക്ക് തുടക്കം ഇട്ടിരിയ്ക്കുകയാണ് ഈ അപൂര്‍വ ജീവി.

Related Articles

Back to top button