Sports

കോമൺവെൽത്ത് ഗെയിംസ്; ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് ടീമിന് അരങ്ങേറ്റം

“Manju”

ബിർമിങ്ഹാമം: കോമൺവെൽത്ത് ഗെയിംസ് വനിതാ ടി-20 യിൽ ഇന്ത്യ ഇന്ന് ആദ്യ പോരാട്ടത്തിനിറങ്ങും. ഓസ്‌ട്രേലിയയ്‌ക്കെതിരെയാണ് ആദ്യ മത്സരം. എഡ്ജ്ബാസ്റ്റനിൽ ആണ് മത്സരം. ആദ്യമായാണ് വനിത ക്രിക്കറ്റ് ഗെയിംസിൽ ഉൾപ്പെടുത്തുന്നത്. ഹർമൻപ്രീത് കൗറാണ് ഇന്ത്യൻ സംഘത്തെ നയിക്കുന്നത്.

കോമൺവെൽത്ത് ഗെയിംസിൽ ആദ്യമായി ഉൾപ്പെടുത്തിയ വനിതാ ടി-20 യിൽ മെഡൽ പ്രതീക്ഷയിലാണ് ടീം ഇന്ത്യ.ഇന്ത്യൻ സമയം വൈകിട്ട് 4.30
നാണ് മത്സരം.

ഈ മാസം 31ന് പാകിസ്താനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. ഓഗസ്റ്റ് മൂന്നിന് ബാർബഡോസിനേയും വനിതകൾ നേരിടും. ടി-20 റാങ്കിങ്ങിൽ 260 പോയിന്റുമായി നാലാം സ്ഥാനത്താണ് ഇന്ത്യ.ഓസ്ട്രേലിയയാണ് ഒന്നാമത്.

ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), സ്മൃതി മന്ദാന (വൈസ് ക്യാപ്റ്റൻ), ഷഫാലി വർമ, എസ്. മേഘന, ടാനിയ ഭാട്ടിയ (വിക്കറ്റ് കീപ്പർ), യാസ്തിക ഭാട്ടിയ (വിക്കറ്റ് കീപ്പർ), ദീപ്തി ശർമ, രാജേശ്വരി ഗയക്വാദ്, പൂജ വസ്ത്രകർ, മേഘ്ന സിംഗ്, രേണുക താക്കൂർ ,ജെമിമ റോഡ്രിഗസ്, രാധാ യാദവ്, ഹർലീൻ ഡിയോൾ, സ്നേഹ റാണ. എന്നിവരടങ്ങുന്നതാണ് ഇന്ത്യൻ ടീം.

Related Articles

Back to top button