IndiaLatest

ഒമിക്രോണ്‍ വാക്സീന്‍ ഉടന്‍

“Manju”

ന്യൂഡല്‍ഹി: ഒമിക്രോണ്‍ വാക്സീന്‍ തയാറാക്കുന്നതിനായി യുഎസ് കമ്പനി നോവാവാക്സുമായി ചേര്‍ന്ന് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ പ്രവര്‍ത്തിക്കുന്നതായി സിഇഒ അദാര്‍ പൂനാവാല. ഒമിക്രോണിന്റെ ബിഎ-5 വകഭേദത്തിനുള്ള വാക്സീനാണ് നിര്‍മിക്കുന്നത്. ബൂസ്റ്റര്‍ എന്ന നിലയില്‍ ഈ വാക്സീന്‍ പ്രധാനമാണെന്നും ആറ് മാസത്തിനുള്ളില്‍ പ്രതീക്ഷിക്കാമെന്നും പൂനാവാല വ്യക്തമാക്കി.

ഒമിക്രോണ്‍നിര്‍ദ്ദിഷ്‌ട വാക്‌സീന്‍ ഉപയോഗിച്ച്‌ ഇന്ത്യ ബൂസ്റ്റ് ചെയ്യേണ്ടത് പ്രധാനമാണ്. എന്നാല്‍ ഇന്ത്യന്‍ വിപണിയില്‍ വാക്സീന്‍ എത്തുന്നത് ഇന്ത്യന്‍ റെഗുലേറ്ററിന്റെ അനുമതിയെ ആശ്രയിച്ചായിരിക്കും. രാജ്യത്ത് ക്ലിനിക്കല്‍ ട്രയല്‍ ആവശ്യമുണ്ടോയെന്ന കാര്യം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഡല്‍ഹി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നുണ്ട്. ഇത് ഒമിക്രോണിന്റെ നിരവധി ഉപവകഭേദങ്ങളിലേക്ക് നയിക്കുന്നുണ്ടെന്ന് പൂനാവാല പറഞ്ഞു.

നിലവില്‍ നോവാവാക്‌സിന്റെ പരീക്ഷണങ്ങള്‍ ഓസ്‌ട്രേലിയയില്‍ പുരോഗമിക്കുകയാണ്. നവംബര്‍ഡിസംബറോടെ യുഎസ് ഡ്രഗ് റെഗുലേറ്ററെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button