InternationalLatest

അഗ്നിപര്‍വ്വതം പൊട്ടിത്തെറിക്കുന്ന ചിത്രങ്ങള്‍ പകര്‍ത്തി സഞ്ചാരികള്‍

“Manju”

ആളുകള്‍ ഏറ്റവും അധികം ഭയക്കുന്ന ദുരന്തമാണ് അഗ്നിപര്‍വ്വത സ്‌ഫോടനം. യൂറോപ്യന്‍ രാജ്യങ്ങളിലും ലാറ്റിന്‍ അമേരിക്കയിലുമൊക്കെയാണ് സാധാരണയായി അഗ്നിപര്‍വ്വതങ്ങള്‍ കാണപ്പെടാറുള്ളത്. എപ്പോള്‍ വേണമെങ്കിലും പൊട്ടി തെറിക്കാവുന്ന അഗ്നിപര്‍വ്വതകങ്ങളുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും വളരെ വലുതാണ്.
തിളച്ചുരുകിയ മാഗ്മ ദ്രവരൂപത്തിലോ, ബാഷ്പമായോ രണ്ടും ചേര്‍ന്നോ വന്‍ തോതില്‍ ഭൂമിയിലേക്ക് തെറിക്കുന്ന പ്രക്രിയയാണ് അഗ്നിപര്‍വ്വത സ്‌ഫോടനം. ഉയര്‍ന്ന കുന്നുകളുടെയോ പര്‍വ്വതങ്ങളുടെയോ രൂപത്തിലായിരിക്കും ഇത് കാണപ്പെടുക. ഇപ്പോള്‍ ഇതാ അഗ്‌നിപര്‍വ്വത സ്ഫോടനത്തിന് സമീപം നിരവധി ആളുകള്‍ നില്‍ക്കുന്ന ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
https://www.instagram.com/p/CibDKjiBiea/?utm_source=ig_embed&utm_campaign=embed_video_watch_again

അഗ്നിപര്‍വ്വതം പൊട്ടി തെറിക്കുമ്പോള്‍ ആ കുന്നിനോട് ചേര്‍ന്ന് നിന്ന് ആളുകള്‍ വീഡിയോ എടുക്കുന്ന കാഴ്ചയാണ് നെറ്റിസണ്‍സിനെ ഞെട്ടിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലെ വൈറല്‍ ഹോഗ് എന്ന പേജിലൂടെ പോസ്റ്റ് ചെയ്ത് വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് വിമര്‍ശനവുമായി എത്തിയിരിക്കുന്നത്. സഞ്ചാരികള്‍ എന്ന് തോന്നിക്കുന്ന ഒരു കൂട്ടം ആളുകളാണ് അതിസാഹസികമായി ചിത്രങ്ങളും വീഡിയോകളും പകര്‍ത്തുന്നത്.
സോഷ്യല്‍ മീഡിയയില്‍ വൈറലാകാന്‍ എന്തും ചെയ്യുന്നവരാണ് ഈ കൂട്ടര്‍ എന്ന് തോന്നി പോകും. അതിഗംഭീര ശബ്ദത്തില്‍ പൊട്ടുന്ന അഗ്നിപര്‍വ്വതത്തിന് താഴേക്ക് ലാവ ഒഴുകി വരുന്നതും വീഡിയോയില്‍ കാണാം. ഇതിനിടെയാണ് പലരും ആ കുന്നിനോട് ചേര്‍ന്ന് നിന്ന് വീഡിയോകളും ചിത്രങ്ങളും പകര്‍ത്തുന്നത്.

ഇത്രയും വലിയ സാഹസം ചെയ്യാന്‍ ഇവര്‍ക്ക് എങ്ങനെ ധൈര്യം വന്നു എന്നാണ് വീഡിയോയ്ക്ക് താഴെ കമന്റിട്ട് പലരും ചോദിക്കുന്നത്. എന്നാല്‍ അഗ്നിപര്‍വ്വതം പൊട്ടുന്നത് കണ്ട് ചിലര്‍ ഓടി മാറുന്നതും വീഡിയോയില്‍ കാണാം. ഏകദേശം 20,000ല്‍ അധികം ആളുകളാണ് ഇതുവരെ ഈ വീഡിയോ കണ്ടത്.

Related Articles

Back to top button