KeralaLatest

ശാന്തിഗിരി മുന്നോട്ട് വയ്ക്കുന്നത് ഒരുമയുടെ സന്ദേശം – സ്വാമി ഗുരുനന്ദ് ജ്ഞാന തപസ്വി

“Manju”

പോത്തൻകോട്: ശാന്തിഗിരി മുന്നോട്ട് വയ്ക്കുന്നത് ഒരുമയുടെ സന്ദേശമാണെന്നും ഒരുമ എന്നത് വലിയൊരു ആശയമാണെന്നും, ആ ആശയത്തെ സ്വീകരിക്കുമ്പോൾ ജീവിതത്തിൽ പുതിയൊരു മനോഹാരിത ഉണ്ടായി വരുമെന്ന് സ്വാമി ഗുരുനന്ദ് ജ്ഞാന തപസ്വി. സന്ന്യാസദീക്ഷാ വാർഷികാഘോഷങ്ങളോടനുബന്ധിച്ച് സ്പിരിച്വൽ സോൺ കോൺഫറൻസ് ഹാളിൽ രാവിലെ 11 മണിക്ക്  (2022 സെപ്തംബര്‍ 26 തിങ്കളാഴ്ച) നടന്ന മീറ്റിംഗിൽ സംസാരിക്കുകയായിരുന്നു സ്വാമി. വാക്ക്, ചിന്ത, പ്രവൃത്തി ഇത് മൂന്നിലും ഒരുമയുണ്ടായിരിക്കണമെന്ന് ഗുരു നമുക്ക് പറഞ്ഞുതന്നു. വ്യക്തിപരമായി നമുക്ക് ഒരുമയുണ്ടാകണം. പ്രകൃതിയോടിണങ്ങി ജീവിക്കാനും ഒരു ഒരുമ വേണം. സഹജീവികളുമായി നമ്മൾ ഒരുമപ്പെടണം. ചെറിയകുട്ടി മുതൽ പ്രായവർ വരെ ആശ്രമത്തിലുണ്ട്. ഒരുമയുടെ മഹദ് സന്ദേശമാണ് ആശ്രമം മുന്നോട്ട് വയ്ക്കുന്നത്. ഈ ആശയത്തെ നാലു തരത്തിൽ ലോകത്തിൽ പകർത്താനാകുമെന്ന് ഗുരുവാണിയെ ഉദ്ധരിച്ച് സ്വാമി അഭിപ്രായപ്പെട്ടു. വ്യക്തിപരമായി ഒരറിവ് എങ്ങനെ സ്വീജീവിതത്തിൽ പകരണമെന്നും സാമൂഹികപരമായി എങ്ങനെ മനസിലാക്കിക്കൊടുക്കണമെന്നും ലോകനന്മായി എങ്ങനെ പകർത്തണമെന്നും ഗുരു നമുക്ക് പഠിപ്പിച്ചുതന്നു. നമ്മൾ നമ്മളിലേക്ക് ഒരു ഒരുമയെകൊണ്ട് വന്ന് ഗുരുവിന്റെ മക്കളായി മാറണമെന്ന് സ്വാമി കൂട്ടിച്ചേർത്തു.

Related Articles

Back to top button